‘ഈശോ എന്ന പേര് ഒരു സിനിമക്ക്‌ ഇട്ടാൽ എന്താണ് കുഴപ്പം?’ പ്രതികരണവുമായി യുഹാനോന്‍ മാര്‍ മിലിത്തിയോസ്

0

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ക്രൈസ്തവ സംഘടനകളുടെ ആവശ്യത്തിനെതിരെ തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ലെന്നും മാര്‍ മിലിത്തിയോസ് പറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ വാക്കുകള്‍

ഞാന്‍, സിനിമാ ഡയറക്ടര്‍ നാദിര്‍ഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തില്‍ നല്‍കിയ കമന്റ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?

LEAVE A REPLY

Please enter your comment!
Please enter your name here