സൂര്യനെല്ലി പീഡനക്കേസ്; പ്രതി ധർമരാജന് ഉപാധികളോടെ ജാമ്യം

0

സൂര്യനെല്ലി പീഡനക്കേസ് പ്രതി എസ് ധര്‍മരാജന് ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്ന ധര്‍മരാജന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ധര്‍മരാജന്‍ ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്‍മരാജന്‍. അത് കൊണ്ട് തന്നെ ജാമ്യമോ പരോളോ ലഭിച്ചാല്‍ ധര്‍മരാജന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. .
2005ല്‍ ജാമ്യത്തിലിറങ്ങിയ ധര്‍മരാജന്‍ ഏഴുവര്‍ഷത്തോളം ഒളിവില്‍ ആയിരുന്നെന്നും പിന്നീട് 2013 ഫെബ്രുവരിയില്‍ കര്‍ണാടകയില്‍ നിന്നാണ് പിടിയിലായതെന്നും സർക്കാർ അറിയിച്ചു. . ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത് . 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here