85 വയസുണ്ട് കണിയാങ്കണ്ടി മൂസ ഹാജിക്ക്.തന്റെ ഇരുപത്തി ഒന്നാം വയസിൽ ആണ് അന്നത്തെ കാലത്ത് വിവാഹിതനാകുന്നത്.അന്ന് മുതൽ ഇന്ന് വരെ മൂസ ഹാജി ധരിക്കുന്ന വസ്ത്രത്തിന്റെ നിറം നീലയാണ്.ഇതിനൊരു പ്രത്യേകതയോ നിർബന്ധങ്ങളോ മൂപ്പർക്കില്ല പണ്ടുമുതലേ ഇതാണെന്റെ വേഷം എന്ന് പറയുകയാണ് മൂസഹാജി.ഭാര്യ കദീജയെ വിവാഹം കഴിക്കുമ്പോൾ അന്ന് അവർക്ക് പ്രായം 13 ഉം മൂസ ഹാജിക്ക് 21 മാണ്.ഏറെ വിപ്ലവകരമായിരുന്നു വിവാഹം എന്ന് പറയുകയാണ് മൂസ ഹാജി വീട്ടിൽ നിന്നുമാണ് നിക്കാഹ് കഴിഞ്ഞത്.കൈതാക്കുയിൽ വെച്ചാണ് വിവാഹം നടന്നത്,.കാരന്തൂർ സീതി ഹാജിയാണ് മൂസ ഹാജിക്ക് നീല കുപ്പായം തയ്ച്ചു നൽകിയിരുന്നത്.ഇന്ന് അദ്ദേഹം ഇവിടെ നിന്നും പോയി ഇപ്പോൾ കബീർ ആണ് വല്ലപ്പോഴുമെങ്കിലും തയ്ക്കാറ്.സുഹറ,സഫിയ,ജുമേലി, റംല,സബാഹ് ,സാബിറ സയിദ്,സുബൈർ എന്നിങ്ങനെ മരിച്ച് പോയ രണ്ടുപേരടക്കം പത്ത് മക്കളാണ് മൂസ ഹാജിക്കും ഭാര്യ കദീജക്കും. കൂടാതെ മക്കളോ മരുമകളോ മൂസാഹാജിക്കായി എടുത്ത് നൽകുന്ന വസ്ത്രവും നീല നിറം തന്നെയാണ്കല്പറ്റ ചന്തയിലേക്ക് സാധനങ്ങൾ കയറ്റി വിടുന്ന ജോലിയായിരുന്നു മൂസ ഹാജിക്ക്.വയനാട്ടിലേക്ക് ഭൂപതി ബീഡി കൊണ്ടുപോകുന്ന വണ്ടിയിൽ അബൂബക്കർ ഹാജിയോടപ്പം പോകുകയും അവിടെനിന്നും ചന്ത കഴിഞ്ഞ് ഒരുമിച്ചുള്ള വരവും ഉണ്ടായിരുന്നു.ഒരു നല്ല സൗഹൃദവും ബന്ധവും ഈ യാത്രയിലൂടെ ഇവർ സൂക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *