നയൻതാര- വിഘ്നേഷ് വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമൊ പങ്കുവച്ച് നെറ്റ്ഫ്ളികസ്. നെറ്റ്ഫ്ളികസ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് പ്രൊമൊ വീഡിയോ എത്തിയത്.


‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമെല്ലാം പ്രമോയില്‍ അവതരിപ്പിച്ചിരിക്കുന്നുണ്ട് .ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്റ് ചെയ്തത്. വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ഒടിടി പ്ലാറ്റ്‌ഫോം പിന്മാറി എന്ന് വാർത്തകളുണ്ടായി. സംപ്രേഷണ കരാർ ലംഘിച്ചുവെന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഇരുവർക്കും നോട്ടീസ് അയച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിലാണ് സ്ട്രീം ചെയ്യുന്നതായുള്ള സ്ഥിരീകരണം ഒടിടി പ്ലാറ്റ്‌ഫോം നടത്തിയത്.

ജൂണ്‍ 9 ന് മഹാബലി പുരത്ത് വച്ചായിരുന്നു താരവിവാഹം. രജനികാന്ത്, ഷാരൂഖ് ഖാന്‍, മണിരത്‌നം, സൂര്യ, ജ്യോതിക തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *