വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍. തെരെഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അവസാനഘട്ട വോട്ടഭ്യര്‍ഥനയിലാണ് സ്ഥാനാര്‍ത്ഥികള്‍. അതേ സമയം വോട്ടിന് കിറ്റ് കൊടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തതും മേപ്പാടിയില്‍ പുഴുവരിച്ച കിറ്റ് വിതരണം നല്‍കിയതുമെല്ലാം മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാവുകയാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്ന് ബത്തേരി നിയോജക മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്. കഴിഞ്ഞ ദിവസം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ ടീച്ചര്‍, ഇപി ജയരാജന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. വാഹന പര്യടനമായാണ് സത്യന്‍ മൊകേരിയുടെ വോട്ടഭ്യര്‍ത്ഥന. രാത്രി വൈകുംവരെ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് പര്യടനം. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും വയനാട്ടിലെത്തുന്നുണ്ട്. മാനന്തവാടിയില്‍ കോര്‍ണര്‍ യോഗങ്ങളില്‍ അവര്‍ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് ഏറനാട് പ്രചരണം നടത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്‍ഡിഎയുടെ വിവിധ പ്രചരണ പരിപാടികളില്‍ ഇന്ന് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *