പ്രശസ്ത സംഗീത സംവിധായകനും സന്തൂർ വാദ്യോപകരണത്തെ ജനകീയമാകുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത പണ്ഡിറ്റ് ശിവ് കുമാർ ശർമ (84 ) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്ന ശിവ് കുമാർ ശർമയുടെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു. ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്.

ജമ്മു കാശ്മീരിൽ നിന്നുള്ള ആർക്കുമറിയാത്ത സന്തൂർ എന്ന വാദ്യോപകരണത്തെ ക്ലാസ്സിക്ക് പദവിയിലെത്തിച്ചത് ശിവ് കുമാർ ശർ മയായിരുന്നു.ശർമയിലൂടെ സിതാറിനും സരോദിനുമൊപ്പമെത്താൻ സന്തൂറിന് കഴിഞ്ഞു.

ജമ്മു കശ്മീരിൽ നിന്നുള്ള സന്തൂർ എന്ന അധികമാർക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്‌കുമാർ ശർമയായിരുന്നു. ശർമയിലൂടെയാണ് സന്തൂർ മെത്തിയത്.

1938 ജനുവരി 13ന് ജമ്മുവിൽ ജനിച്ച അദ്ദേഹം മികവാർന്ന പ്രകടനത്തിലൂടെ സന്തൂറിനെ ഉയരങ്ങളിലേക്ക് എത്തിച്ചു. ശാന്താറാമിന്റെ ഝനക് ഝനക് പായൽ ബജേ എന്ന ചിത്രത്തിന് പശ്ചാത്തലസം​ഗീതമൊരുക്കി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു .

1967 -ൽ പുല്ലാങ്കുഴൽ പ്രതിഭ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവ്‌കുമാർ ശർമ പുറത്തിറക്കിയ കോൾ ഓഫ് ദ വാലി എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിത്തീർന്നു.

ഹരിപ്രസാദ് ചൗരസ്യക്കൊപ്പം സിൽസില, ലംഹേ, ചാന്ദ്നി തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സം​ഗീതമൊരുക്കി. ഇവർ രണ്ടുപേരും ചേർന്നുള്ള കൂട്ടായ്മ ‘ശിവ-ഹരി’ എന്ന പേരിലാണ് അറിയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *