പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ തെളിവ് പുറത്തുവിടട്ടെ-സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

0

കണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞതിനെ തള്ളി ജെ.ആർ.പി ട്രഷറര്‍ പ്രസീത. ഇതെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും മറിച്ചാണെങ്കില്‍ കെ. സുരേന്ദ്രന്‍ തെളിവുകള്‍ പുറത്ത് വിടട്ടെയെന്നും പ്രസീത വെല്ലുവിളിച്ചു.

പി. ജയരാജനെ മൂന്ന് വർഷം മുൻപ് കണ്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം സാമുദായിക കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടാണെന്നും പ്രസീത പറഞ്ഞു. അതിനെ ഇതുമായി ബന്ധപ്പെടുത്തുന്നതിന്റെ കാരണം അറിയില്ല. സി.പി.എം സംരക്ഷണം നല്‍കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരിക്കും. പി ജയരാജനുമായി പ്രസീത കൂടികാഴ്ച്ച നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ തെളിവ് നിരത്തട്ടെയെന്നും പ്രസീത പറഞ്ഞു.

മൂന്ന് വര്‍ഷം മുന്നേ ഞങ്ങളുടെ സംഘടന (ഗോത്രയെന്ന് പറയുന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. പാര്‍ട്ടിയിലും അതേ സംഘടനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുകളുണ്ട്) വെങ്ങാനൂരില്‍ അയ്യന്‍കാളിയുടെ സ്മൃതി ണ്ഡപത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് അവിടുത്തെ സാധുജന പരിപാലന സംഘം ഞങ്ങളുടെ കോഡിനേറ്ററുമായി സംസാരിച്ചിരുന്നു. ഇക്കാര്യത്തിന് പി. ജയരാജനുമായും സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ് ഇതെന്നും പ്രസീത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here