കാട്ടുമൃഗശല്യം:ലിന്റോ ജോസഫ് എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു

0

കാട്ടുമൃഗശല്യം:ലിന്റോ ജോസഫ് എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മലയോര പ്രദേശങ്ങളിൽ വർധിച്ചു വരുന്ന കാട്ടുമൃഗശല്യം സംബന്ധിച്ച് നിയമസഭയിൽ ലിന്റോ ജോസഫ് എം എൽ എ സബ്മിഷൻ അവതരിപ്പിച്ചു.തിരുവമ്പാടി മണ്ഡലത്തിലെ 11 വില്ലേജുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.ജീവനോപാദികൾക്ക് മാത്രമല്ല ജീവനു തന്നെ ഭീഷണിയാവുന്ന തരത്തിലാണ് ഇവയുടെ ശല്യം.നിലവിൽ കാട്ടുപന്നികളെ വെടിവെക്കുന്നതിന് അനുമതിയുണ്ടെങ്കിലും ഈ സൗകര്യം പരിമിതമായേ ഉപയോഗപ്പെടുത്താനാവൂ.ആയതിനാൽ കാട്ടുപന്നികളെ വന്യജീവി സംരക്ഷണ നിയമത്തിലെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തി ‘ശല്യമൃഗ’മായി പ്രഖ്യാപിക്കണമെന്ന് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.അതോടൊപ്പം കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിംഗുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടു..വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മറുപടി നൽകി. കാട്ടുപന്നികളെ ‘വെർമിൻ’ ആയി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചുവെങ്കിലും ആശ്വാസ്യമായ മറുപടി ലഭിച്ചിട്ടില്ല.ഇതുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കും.തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നിലവിൽ 9.50 കി.മി സോളാർ ഫെൻസിംഗ് പൂർത്തിയായിട്ടുണ്ട്.തടസ്സപ്പെട്ടു കിടക്കുന്ന 4.5 കി.മി യുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഇതു കൂടാതെ 1.6 കി.മി കൂടി ഫെൻസിംഗ് ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിുണ്ട് .അതോടെ തുഷാരഗിരി,പൊന്നാങ്കയം,കാടോത്തേിക്കുന്ന്,മരുതിലാവ്,വട്ടച്ചിറ,ചിപ്പിലിത്തോട് എന്നിവിടങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരമാവും.കാട്ടുമൃഗശല്യം:ലിന്റോ ജോസഫ് എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here