പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ വി. ഡി സതീശന് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട നടപടിയിൽ പ്രതികരണവുമായി കെ. മുരളീധരൻ എംപി. സർക്കാറിലെ പലരും ഭാവിയിൽ അഴിയെണ്ണേണ്ടി വരുമെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ബാക്കിയുള്ളവരെ പ്രതിരോധത്തിലാക്കി കക്കാനുള്ള ഗൂഢതന്ത്രമാണ് സർക്കാരിന് എന്ന് കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് പുനഃസംഘടന വിവാദത്തിൽ പ്രതികരണം രേഖപ്പെടുത്തിയ കെ. മുരളീധരൻ പുനഃസംഘടനകൾ എല്ലാ കാലത്തും ഇങ്ങനെ ആയിരുന്നു എന്ന് അറിയിച്ചു. അതിന് മാറ്റമുണ്ടായത് വയലാർ രവി കെപിസിസി പ്രസിഡന്റ് ആയപ്പോഴാണ്. ഇപ്പോഴുള്ള തർക്കം കേരളത്തിൽ തന്നെ തീർക്കാവുന്നതാണ്. എല്ലാ കാര്യത്തിനും ഹൈക്കമാന്റിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല. ഗ്രൂപ്പ് തർക്കം രൂക്ഷമായാൽ 2004ലെ ഗതി 2024ലും വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *