കോഴിക്കോട്: തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോര്‍ട്ട്. അന്താരാഷ്ട മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐ.എം.ഒ) ക്ലാസിഫിക്കേഷന്‍ അനുസരിച്ച് 20 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന വസ്തുക്കള്‍, സ്വയമേവ കത്തുന്നവ, കീടനാശിനികള്‍ ഉള്‍പ്പെടെയുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.
ഇതില്‍ കള നിയന്ത്രണത്തിനും കീട നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 800 ഡ്രമ്മുകളും മറ്റൊരു കണ്ടെയ്നറില്‍ 27,786 കി.ഗ്രാം തൂക്കമുള്ള എഥൈല്‍ ക്ലോറോഫോര്‍മൈറ്റ് അടക്കമുള്ള വിഷാംശ രാസവസ്തുക്കളും ഉള്‍പ്പെടുന്നു. ഇത് കടലില്‍ പരക്കുന്നതോടെ ഉണ്ടാകാനിടയുള്ള മലിനീകരണം സംബന്ധിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
സ്വയമേവ കത്തുന്ന ഓര്‍ഗനോമെറ്റാലിക് പദാര്‍ഥവുമുണ്ട്. വായുവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ സ്വയം കത്തുന്നവായാണിത്. കപ്പലിലെ തീയണക്കാന്‍ മറ്റ് കപ്പലുകള്‍ പോകുന്നതിന് തടസ്സമായി നല്‍ക്കുന്നത് വളരെ പെട്ടെ?ന്ന് തീപിടിക്കുന്ന ഇത്തരം വസ്തുക്കളുടെ സാന്നിധ്യമാണത്രെ.