കൊച്ചി: കൊച്ചിയില്‍ എം.ഡി.എം.എയുമായി യൂട്യൂബര്‍ റിന്‍സിയും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശികളായ റിന്‍സിയും സുഹൃത്ത് യാസര്‍ അറാഫത്തുമാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. എറണാകുളം കാക്കനാട് പാലച്ചുവട്ടിലെ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 22.55 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇന്നലെ ഇവരുടെ ഫ്‌ലാറ്റില്‍ പരിശോധന നടന്നത്. ഇവര്‍ എം.ഡി.എം.എ വില്‍പ്പനക്കാരാണോയെന്ന് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റിന്‍സിക്കും യാസറിനും എവിടെ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നാട്ടില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.

സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡാണ് റിന്‍സിയെന്നാണ് വിവരം. നിരവധി മലയാള സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിന്‍സിയുടെ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *