കോഴിക്കോട്: സ്ത്രീ ശുചിത്വ ബോധവത്കരണത്തിന്റെയും #Cup4Calicut ദൗത്യത്തിന്റെയും ഭാഗമായി അമോറ ഹെൽത്ത്റ്റെക്, എസ്റ്റർ വോളന്റിയേഴ്സ്, എസ്റ്റർ എം.ഐ.എം.എസ് ആശുപത്രി എന്നീ സംഘടനകളുടെ സംയുക്ത സംരംഭമായി എൻ‌.ഐ‌.ടി. (NIT) കോഴിക്കോട് ക്യാമ്പസിൽ പെൺവിദ്യാർത്ഥികൾക്ക് സൗജന്യ മെൻസ്ട്രുവൽ കപ്പുകൾ വിതരണം നടത്തി.

പരിപാടിയിൽ അമോറ ഹെൽത്ത്റ്റെക്കിന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഷാനിബ പള്ളിയാൽ, കോ–ഫൗണ്ടറും അഡ്വൈസറുമായ ചാൾസ് വി.കെ., കൂടാതെ എസ്റ്റർ എം.ഐ.എം.എസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. നജാഹ് അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.

സ്ത്രീകളിൽ മെൻസ്ട്രുവൽ കപ്പുകളുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കുകയും പരിസ്ഥിതി സൗഹൃദമായ ശുചിത്വ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. എസ്റ്റർ വോളന്റിയേഴ്സ് സംഘത്തിന്റെ പിന്തുണയോടെ നടന്ന ഈ സംരംഭം കോഴിക്കോട് ജില്ലയിലെ യുവതികൾക്ക് ആരോഗ്യകരമായ ഭാവി ഒരുക്കാനുള്ള ഒരുചെറിയ പക്ഷേ ഗൗരവമായ പടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *