കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ ക്ഷീരകര്‍ഷകരുടെ കന്നുകാലികള്‍ക്ക് ധാതുലവണവും വിരമരുന്നും വിതരണം ചെയ്യുന്നതാണ് പദ്ധതി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ വി എസ് രവി, ജെറീന റോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളി, സീന ബിജു, മോളി തോമസ്, ബിന്ദു ജയന്‍, കൂമ്പാറ വെറ്ററിനറി സര്‍ജന്‍ ഡോ. പി പി ബിനീഷ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ജസ്‌വിന്‍ തോമസ്, പി കെ മിനി തുടങ്ങിയവര്‍ സംസാരിച്ചു.
