ഒറ്റപ്പാലം: കുടുംബക്കോടതിയിൽ വെച്ച് യുവതിയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചത് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിലെ വൈരാഗ്യം മൂലമെന്ന് പൊലീസ്.വിവാഹ മോചന കേസിന്റെ നടപടികൾക്കായി എത്തിയതായിരുന്നു ഇരുവരും. ആൺസുഹൃത്തിനൊപ്പം കോടതിയിലെത്തിയ സുബിതയെ കണ്ടതോടെ ഭർത്താവ് രഞ്ജിത്ത് ആക്രമിക്കുകയായിരുന്നു.സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മടവാളെടുത്താണ് രഞ്ജിത്ത് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. രഞ്ജിത്തിന്റെ ആക്രമണത്തിൽ സുബിതയുടെ കൈകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. വധശ്രമത്തിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. വെട്ടേറ്റ ഉടൻ തന്നെ ചുറ്റുമുളളവർ ചേർന്ന് യുവതിയെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച് പ്രാഥമിക ചികിത്സ പൂർത്തിയാക്കുകയും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *