യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് താര ദമ്പതികളായ ഫഹദ് ഫാസിലും ,നസ്രിയ നസീമും. ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്ന് താര ദമ്പതികള്‍ക്ക് യു.എ.ഇ യുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.ദുബായിലെ പ്രശസ്ത സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദിന്റെയും നസ്രിയുടെയും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ദുബായ് നല്‍കിയ അംഗീകാരത്തിന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. അറബ് പ്രമുഖന്‍ അബ്ദുല്ല ഫലാസി , ദുബൈ ടി.വി ഡയറക്ടര്‍ അഹമ്മദ് , പി.എം അബ്ദുറഹ്മാന്‍ , ഫാരിസ് ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് യു.എ .ഇ നല്‍കി വരുന്ന പത്ത് വര്‍ഷ താമസ വിസയാണ് ഗോള്‍ഡന്‍ വിസ .
മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
Home Entertainment