റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏത് ശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ബോധ്യപ്പെടുത്താന്‍ മോദിക്ക് ഇനിയും സമയമുണ്ടോ എന്നായിരുന്നു ചോദ്യം. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ലീഡര്‍ഷിപ്പ് മീറ്റിങ്ങില്‍ യുദ്ധം അവസാനിപ്പിക്കന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനെ സ്വാഗതം ചെയ്താണ് യുഎസിന്റെ പ്രതികരണം. ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ലെന്നും സമാധാനത്തിന്റെ പാതയില്‍ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും മോദി പുടിനോട് പറഞ്ഞിരുന്നു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പുട്ടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ വാര്‍ഷികത്തിന്, യുക്രെയ്നിന്റെ അയല്‍രാജ്യമായ പോളണ്ട് സന്ദര്‍ശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *