കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന എംസിഎഫ് കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷൻ വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ഒരു കോടിയിൽ അധികം തുക ചെലവഴിച്ചാണ് പുഷ്പഗിരിയിൽ എംസിഎഫ് നിർമിക്കുന്നത്. ശുചിത്വ മിഷന്റെ സിഎസ്എസ് (സെൻട്രലി സ്പോൺസേർഡ് സ്കീമ്സ്) ഫണ്ട്‌ 60 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ട്‌ 11 ലക്ഷവും ഗ്രാംസ്വരാജ് സിഎഫ്സി (സെൻട്രൽ ഫിനാൻസ് കമ്മിഷൻ) ഫണ്ട്‌ 14 ലക്ഷം രൂപയും വകയിരുത്തികൊണ്ടാണ് പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്.നിലവിൽ കൂട്ടക്കരയിൽ താൽകാലിക കെട്ടിടത്തിലാണ് എംസിഎഫ് പ്രവർത്തിക്കുന്നത്.പുഷ്പഗിരിയിൽ 374 സ്‌ക്വയർ മീറ്ററിൽ തയ്യാറാക്കുന്ന പുതിയ കെട്ടിടത്തിൽ ഓഫീസ് സ്ഥലവും ഉൾപ്പെടും.
കൺവെയർ ബെൽറ്റ്‌, മുറ്റം ഇന്റർലോക് വിരിക്കുന്നത്, റസ്റ്റ്‌ റൂമിന്റെ നിർമാണം എന്നിവക്കായി ഗ്രാമപഞ്ചായത്ത് 17 ലക്ഷം രൂപ വേറെയും പ്രൊജക്ടിൽ ഉൾപെടുത്തിയിട്ടുണ്ട്.നാട് മാലിന്യ മുക്തമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മാലിന്യ മുക്ത കേരളം എന്ന സർക്കാർ കാഴ്ചപ്പാടിന് ഒപ്പം നിൽക്കുക എന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, സീന ബിജു, ബിന്ദു ജയൻ ബാബു മൂട്ടോളി, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി സ്വാഗതവും സെക്രട്ടറി സുരേഷ് കുമാർ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *