പ്രിയങ്കയുടെ പരിപാടികള്‍ അറിയിക്കാത്തതില്‍ മലപ്പുറം ജില്ലാ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി. പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിഞ്ഞിരുന്നില്ല. ആരും അറിയിച്ചിരുന്നില്ലന്നും യുഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനര്‍ അഷറഫ് കൊക്കൂര്‍ പറഞ്ഞു. പരിപാടി അറിഞ്ഞിരുന്നില്ലെന്ന് ചെയര്‍മാന്‍ പിടി അജയ്‌മോഹനും വ്യക്തമാക്കി. ഇരുവരും പ്രിയങ്ക ഗാന്ധിയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.
പ്രിയങ്ക കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മലപ്പുറത്തുണ്ടായിരുന്നു. പരിപാടികള്‍ക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കണ്‍വീനറും ചെയര്‍മാനും പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രിയങ്ക കേരളത്തിലെത്തിയത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്തുതല നേതാക്കന്‍മാരുടെ കണ്‍വെന്‍ഷനുകളില്‍ പ്രിയങ്ക പങ്കെടുത്തു.