കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഏജന്റ് നന്തി കുളങ്ങര കുറുപ്പംതറ കെ വി സോമന്‍(72) വാഹനാപകടത്തില്‍ മരിച്ചു. പറവൂര്‍- ആലുവ റോഡില്‍ ചേന്ദമംഗലം കവലയില്‍ വെച്ചാണ് അപകടം.

ചേന്ദമംഗലം കവലയില്‍ പടിഞ്ഞാറു ഭാഗത്തുനിന്നും വരികയായിരുന്ന പൈലിങ് വാഹനം ഇടതു വശത്തുനിന്നും കടന്നുവന്ന കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് സൈക്കിളില്‍ വരികയായിരുന്ന സോമനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വലതുവശത്തെ കെട്ടിടത്തില്‍ ഇടിച്ചുകയറിയാണ് ലോറി നിന്നത്. ഇടിയുടെ ആഘാതത്തില്‍ പഴക്കമേറെയുള്ള രണ്ടു നിലകളുള്ള കല്ലുങ്കല്‍ ബില്‍ഡിംഗ് തകര്‍ന്നു. സംഭവത്തില്‍ മറ്റു രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റുണ്ട്.

ഗുരുതര പരിക്കേറ്റ സോമന് അപകടസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. 43 വര്‍ഷമായി ഏജന്റായി പ്രവര്‍ത്തിക്കുന്ന സോമന്‍ നന്തികുളങ്ങരയിലെ വീട്ടില്‍ നിന്നും പറവൂരില്‍ പത്രവിതരണത്തിനു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *