തിരുവനന്തപുരത്ത്: മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരണപ്പെട്ടത്. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
അതേസമയം, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് അമിത രക്ത സ്രാവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. പരപ്പ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.