ഗായകൻ ജസ്റ്റിൻ ബീബറിന് റാംസീ ഹണ്ട് സിന്‍ഡ്രോം.താരം തന്നെയാണ് സോഷ്യൽ മീഡിയയിയിലൂടെ രോഗ വിവരം അറിയിച്ചത്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ തല്‍ക്കാലത്തേക്ക് വേള്‍ഡ് ടൂര്‍ നിര്‍ത്തിവച്ചുവെന്നും ബീബര്‍ വ്യക്തമാക്കി. ടൊറന്റോയിലെ സംഗീത പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് ബീബറിന്റെ വെളിപ്പെടുത്തല്‍.

നിങ്ങൾക്ക് എന്റെ മുഖത്ത് നിന്ന് കാണാൻ കഴിയുന്നത് പോലെ, എനിക്ക് റാംസെ ഹണ്ട് സിൻഡ്രോം എന്ന ഈ സിൻഡ്രോം ഉണ്ട്,” ബീബർ തന്റെ ആരാധകരോട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തി. “ഈ വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു”- ബീബര്‍ പറയുന്നു.

വീഡിയോയ്ക്കിടയിൽ, ഈ അവസ്ഥ തന്റെ മുഖത്തിന്റെ ഒരു വശം തളർത്തിയെന്നും, ഒരു കണ്ണ് ചിമ്മുന്നതിനും, ചിരിക്കാനും ബുദ്ധിമുട്ടുണ്ടെന്നും താരം പറയുന്നു. ഈ രോഗം കാരണം ബീബറിന് തന്റെ ഷോകൾ പലതും റദ്ദാക്കേണ്ടി വന്നു. ആൻറിവൈറൽ തെറാപ്പികളും കോർട്ടികോസ്റ്റീറോയിഡുകളും ഉൾപ്പെടെ നിരവധി ചികിത്സാ രീതികള്‍ ആര്‍എച്ച്സിന് ലഭ്യമാണ് എന്നാണ് വിവരം.
റാംസീ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകും. ഇത് കേള്‍വിക്കുറവിനും കാരണമായി തീരും. ആര്‍എച്ച്എസിന് കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസ് ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുമെന്നും പറയുന്നു.

തന്റെ രോഗാവസ്ഥ എല്ലാവരും മനസ്സിലാക്കണമെന്നും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ബീബര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ഒട്ടേറെയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *