നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം ശക്തമായിരിക്കെ വിദേശ പര്യടനം കഴിഞ്ഞ് തിരികെയെത്തിയ ശശി തരൂര്‍ എംപിയെ യുഡിഎഫ് പ്രചരണത്തില്‍ നിന്നും ഒഴിവാക്കി. നിലമ്പൂരിലെ യുഡിഎഫ് പ്രചാരണത്തില്‍ ശശിതരൂര്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. വിദേശപര്യടനം കഴിഞ്ഞ് ദില്ലിയിലെത്തിയ തരൂര്‍ ഇന്ന് വീണ്ടും അമേരിക്കയിലേക്ക് പോകും. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ എന്നാണ് വിശദീകരണം.
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് ചുമതലകളോ ഉത്തരവാദിത്വങ്ങളോ പാര്‍ട്ടി ഏല്‍പ്പിക്കാത്തതിനാലാണ് വിട്ടുനില്‍ക്കല്‍ എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തരൂര്‍ ഒഴികെ മറ്റ് യുഡിഎഫ് എംപിമാര്‍ എല്ലാം ഷൗക്കത്തിന്റെ പ്രചാരണത്തില്‍ സജീവമാണ്. കണ്‍വെന്‍ഷനുകളിലും കുടുംബയോഗങ്ങളിലും സംസാരിക്കാനാണ് എംപിമാരെ നിയോഗിച്ചിരിക്കുന്നത്. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗമായിട്ടും തരൂരിന് ഒഴിവാക്കിക്കിയത് ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെ നേതാക്കള്‍ ആരും തരൂരിനെ ക്ഷണിച്ചിട്ടിമില്ല.