പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ ഹൈസ്‌ക്കൂള്‍, യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അധിക പ്രവര്‍ത്തി ദിനം. 5 മുതല്‍ 7 വരെ ഉള്ള ക്ലാസുകളില്‍ ആഴ്ചയില്‍ 6 പ്രവര്‍ത്തി ദിനം തുടര്‍ച്ചയായി വരാത്ത രണ്ട് ശനി ആഴ്ചകള്‍ അധിക പ്രവര്‍ത്തി ദിവസമാകും. എട്ടുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആഴ്ചയില്‍ 6 പ്രവര്‍ത്തി ദിവസം തുടര്‍ച്ചയായി വരാത്ത 6 ശനി ആഴ്ചകള്‍ പ്രവര്‍ത്തി ദിവസം ആകും. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളില്‍ അധിക പ്രവര്‍ത്തി ദിനം ഇല്ല.

ജൂലൈ 26, സെപ്റ്റംബര്‍ 25 5-7 ക്ലാസുകള്‍ക്ക് പ്രവര്‍ത്തി ദിനമായിരിക്കും. ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബര്‍ 4, ഒക്ടോബര്‍ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളില്‍ 8-10 ക്ലാസുകള്‍ക്ക് പ്രവര്‍ത്തി ദിനമായിരിക്കും.

8 മുതല്‍10 വരെയുള്ള ക്ലാസുകളില്‍ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. 9.45 മുതല്‍ 4.15 വരെയാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ പുതുക്കിയ സമയക്രമം. 30 മിനിറ്റ് അധിക പ്രവര്‍ത്തി സമയമാകും. രാവിലെ 9:45ന് 8,9,10 ക്ലാസുകളില്‍ പിരീഡ് ആരംഭിക്കും. വൈകിട്ട് 4. 15 നാണ് ക്ലാസ് അവസാനിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെ പ്രവര്‍ത്തി സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *