കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു. പന്തീരാങ്കാവ്- മണക്കടവ് റോഡില്‍ വെച്ചാണ് ബാഗ് തട്ടിയെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. പന്തീരങ്കാവ് സ്വദേശി ഷിബിന്‍ ലാലാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കറുത്ത ടീ ഷര്‍ട്ടും മഞ്ഞ പ്ലാസ്റ്റിക് റെയിന്‍കോട്ട് എന്നിവ ധരിച്ചിട്ടുണ്ട്. വലത് ചെവിയില്‍ കമ്മല്‍ ധരിച്ചിട്ടുണ്ട്.