തൃശൂര്‍ പൂങ്കുന്നത് വീട്ടില്‍ നിന്നും 18 പാമ്പുകളെ പിടികൂടി. പൂങ്കുന്നം സ്വദേശി കാര്‍ത്തിക്കിന്റെ വീട്ടില്‍ നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. 24 മണിക്കൂറിനിടെയാണ് ഇത്രയധികം പാമ്പുകളെ പിടികൂടിയത്.
മലമ്പാമ്പ് ഇനത്തില്‍പ്പെട്ട 10 പാമ്പുകളെ ഇന്നലെ രാത്രിയും, എട്ടു പാമ്പുകളെ ഇന്ന് രാവിലെയുമാണ് കണ്ടെത്തി പിടികൂടിയത്. കാര്‍ത്തിക്കിന്റെ സ്‌കൂട്ടറിന് ഉള്ളില്‍ നിന്നും വനം വകുപ്പ് പാമ്പിനെ കണ്ടെത്തി. സര്‍പ്പ വോളണ്ടിയര്‍ ഇനത്തില്‍ പെട്ട പാമ്പിനെയാണ് കണ്ടെടുത്തത്.
