കൊല്ലം: നിര്‍മാണ പ്രവൃത്തി നടക്കുന്ന കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍വെച്ച് യാത്രക്കാരുടെ തലയിലേക്ക് ഇരുമ്പ് കമ്പി വീണു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. നീരാവില്‍ സ്വദേശി മേലെ പുത്തന്‍വീട്ടില്‍ സുധീഷ്, വട്ടിയൂര്‍കാവ് മൈനാഗപ്പള്ളി സ്വദേശി അധ്യാപികയായ ആശാലത എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ചെന്നൈ മെയിലില്‍ എത്തിയ യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നാലുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു. രണ്ട് കമ്പികള്‍ താഴെയുള്ള ഷീറ്റിലേക്ക് വീണ ശേഷം നിലത്തേക്ക് പതിക്കുകയായിരുന്നു.
ഇരുവര്‍ക്കും ഗുരുതര പരിക്കുണ്ട്. ഇവരെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
