അ​​​​​​തൊ​​​​​​രു ചൊ​​​​​​വ്വാ​​​​​​ഴ്ച​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. 2001 സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 11. ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ൽ സ​​​​​​മ​​​​​​യം രാ​​​​​​വി​​​​​​ലെ 8.46. ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ വേ​​​​​​ൾ​​​​​​ഡ് ട്രേ​​​​​​ഡ് സെ​​​​​​ന്‍റ​​​​​​റി​​​​​​ന്‍റെ ഇ​​​​​​ര​​​​​​ട്ടഗോ​​​​​​പു​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​ട​​​​​​ക്കുഭാ​​​​​​ഗ​​​​​​ത്തേ​​​​​​തി​​​​​​ലേ​​​​​​ക്ക് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സി​​​​​​ന്‍റെ യാ​​​​​​ത്രാ​​​​​​വി​​​​​​മാ​​​​​​നം ഇ​​​​​​ടി​​​​​​ച്ചു ക​​​​​​യ​​​​​​റി. 17 മി​​​​​​നി​​​​​​റ്റി​​​​​​നു ശേ​​​​​​ഷം 9.03ന് ​​​​​​യു​​​​​​നൈ​​​​​​റ്റ​​​​​​ഡ് എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സി​​​​​​ന്‍റെ ഒ​​​​​​രു യാ​​​​​​ത്രാ​​​​​​വി​​​​​​മാ​​​​​​നം തെ​​​​​​ക്കേ ഗോ​​​​​​പു​​​​​​ര​​​​​​ത്തി​​​​​​ലും ഇ​​​​​​ടി​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റി. 9.37ന് ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സി​​​​​​ന്‍റെ മ​​​​​​റ്റൊ​​​​​​രു വി​​​​​​മാ​​​​​​നം 380 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​ക​​​​​​ലെ വി​​​​​​ർ​​​​​​ജീ​​​​​​നി​​​​​​യ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ആ​​​​​​ർ​​​​​​ലിം​​​​​​ഗ്ട​​​​​​ണി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​തി​​​​​​രോ​​​​​​ധ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ പെ​​​​​ന്‍റ​​​​​ഗ​​​​​​ണി​​​​​​ൽ ഇ​​​​​​ടി​​​​​​ച്ചു.

10.03ന് 370 ​​​​​​കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​ക​​​​​​ലെ വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണി​​​​​​ലെ വൈ​​​​​​റ്റ് ഹൗ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ക്യാ​​​​​​പി​​​​​​റ്റോ​​​​​​ൾ മ​​​​​​ന്ദി​​​​​​രം ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടു ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്ത യു​​​​​​നൈ​​​​​​റ്റ​​​​​​ഡ് എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സ് യാ​​​​​​ത്രാ​​​​​​വി​​​​​​മാ​​​​​​നം യാ​​​​​​ത്ര​​​​​​ക്കാ​​​​​​രും ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രുംകൂ​​​​​​ടി വി​​​​​​മാ​​​​​​ന​​​​​​യാ​​​​​​ത്രി​​​​​​ക​​​​​​രെ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ പെ​​​​​​ൻ​​​​​​സി​​​​​​ൽ​​​​​​വാ​​​​​​നി​​​​​​യ​​​​​​യി​​​​​​ലെ ഷാ​​​​​​ങ്ക്സ് വീ​​​​​​ലി​​​​​​ൽ ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​വീ​​​​​​ണു. അ​​​​​​തി​​​​​​നു മു​​​​മ്പ് 9.59ന് ​​​​​​ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ൽ വ​​​​​​ട​​​​​​ക്കേ ഗോ​​​​​​പു​​​​​​ര​​​​​​വും താ​​​​​​മ​​​​​​സി​​​​​​യാ​​​​​​തെ 10.28ന് ​​​​​​തെ​​​​​​ക്കേ ഗോ​​​​​​പു​​​​​​ര​​​​​​വും നി​​​​​​ലം​​​​​​പ​​​​​​തി​​​​​​ച്ചു.

ഇ​​​​​​രു​​​​​​പ​​​​​​ത്തൊ​​​​​​ന്നാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന്‍റെ ത​​​​​​ല​​​​​​വ​​​​​​ര തി​​​​​​രു​​​​​​ത്തി​​​​​​യ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണം. ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ, സൈ​​​​​​നി​​​​​​ക, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ൾ മാ​​​​​​റി​​​​മ​​​​​​റി​​​​​​ഞ്ഞു. സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ ആ​​​​​​കെ​​​​​​യും വ്യ​​​​​​ക്തി​​​​​​ജീ​​​​​​വി​​​​​​ത​​​​​​ങ്ങ​​​​​​ളെ​​​​​​യും മാ​​​​​​റ്റി​​​​​​മ​​​​​​റി​​​​​​ച്ച സം​​​​​​ഭ​​​​​​വം. ഇ​​​​​​ന്നും പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ല​​​​​​യൊ​​​​​​ടു​​​​​​ങ്ങു​​​​​​ന്നി​​​​​​ല്ല.

ഏ​​​​​​ക​​​​​​ധ്രു​​​​​​വ ലോ​​​​​​ക​​​​​​വും ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന്ത്യ​​​​​​വും

ര​​​​​​ണ്ടാം ലോ​​​​​​ക​​​​​​യു​​​​​​ദ്ധം ക​​​​​​ഴി​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ ലോ​​​​​​കം ര​​​​​​ണ്ടു വ​​​​​​ൻ​​​​​​ശ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ ശീ​​​​​​ത​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​ലേ​​​​​​ക്കാ​​​​​​ണ് എ​​​​​​ത്തി​​​​​​പ്പെ​​​​​​ട്ട​​​​​​ത്. 1990ക​​​​​​ളു​​​​​​ടെ തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ൽ സോ​​​​​​വ്യ​​​​​​റ്റ് യൂ​​​​​​ണി​​​​​​യ​​​​​​ൻ ത​​​​​​ക​​​​​​ർ​​​​​​ന്നു. ശീ​​​​​​ത​​​​​​യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു. ഇ​​​​​​തോ​​​​​​ടെ അ​​​​​​മേ​​​​​​രി​​​​​​ക്ക ആ​​​​​​ധി​​​​​​പ​​​​​​ത്യം പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്ന ഒ​​​​​​രു ഏ​​​​​​ക​​​​​​ധ്രു​​​​​​വ ലോ​​​​​​ക​​​​​​ക്ര​​​​​​മം (Unipolar World Order) നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്ന​​​​​​താ​​​​​​യി ചാ​​​​​​ൾ​​​​​​സ് ക്രൗ​​​​​​ഥാ​​​​​​മ​​​​​​ർ 1990ലെ ​​​​​​ഒ​​​​​​രു പ്ര​​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​ൽ എ​​​​​​ഴു​​​​​​തി. മാ​​​​​​ന​​​​​​വ പു​​​​​​രോ​​​​​​ഗ​​​​​​തി​​​​​​യു​​​​​​ടെ സം​​​​​​ഘ​​​​​​ർ​​​​​​ഷാ​​​​​​ത്മ​​​​​​ക ച​​​​​​രി​​​​​​ത്രം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു, ലി​​​​​​ബ​​​​​​റ​​​​​​ൽ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം വെ​​​​​​ന്നി​​​​​​ക്കൊ​​​​​​ടി പാ​​​​​​റി​​​​​​ച്ചു എ​​​​​​ന്ന​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ട്ടു ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് ഫു​​​​​​ക്കു​​​​​​യാ​​​​​​മ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന്ത്യം (The End of History and The Last Man) എ​​​​​​ന്ന പു​​​​​​സ്ത​​​​​​കം ര​​​​​​ചി​​​​​​ച്ചു.

ച​​​​​​രി​​​​​​ത്രം ഒ​​​​​​രി​​​​​​ക്ക​​​​​​ലും പ്ര​​​​​​ശാ​​​​​​ന്ത​​​​​​മാ​​​​​​യ കാ​​​​​​ലം ന​​​​​​ൽ​​​​​​കു​​​​​​ന്നി​​​​​​ല്ല. ജ​​​​​​ർ​​​​​​മ​​​​​​ൻ ചി​​​​​​ന്ത​​​​​​ക​​​​​​ൻ ഹെ​​​​​​ഗ​​​​​​ലി​​​​​ന്‍റെ വൈ​​​​​​രു​​​​​​ധ്യാ​​​​​​ത്മ​​​​​​ക ആ​​​​​​ശ​​​​​​യ​​​​​​വാ​​​​​​ദം (Dialectical Idealism) ആ​​​​​​ശ​​​​​​യസം​​​​​​ഘ​​​​​​ട്ട​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണു ച​​​​​​രി​​​​​​ത്രം പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ന്നു സ​​​​​​മ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​​​​ന്നു. ആ ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​ഗ​​​​​​തി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചെ​​​​​​ന്നാ​​​​​​ണു ഫു​​​​​​ക്കു​​​​​​യാ​​​​​​മ പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്. പ​​​​​​ക്ഷേ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ -സൈ​​​​​​നി​​​​​​ക ശ​​​​​​ക്തി​​​​​​യോ ആ​​​​​​ശ​​​​​​യ​​​​​​സം​​​​​​ഹി​​​​​​ത​​​​​​യോ ലോ​​​​​​ക​​​​​​ത്തെ ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ലം അ​​​​​​ട​​​​​​ക്കി​​​​​​വാ​​​​​​ഴു​​​​​​ക​​​​​​യി​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണു ച​​​​​​രി​​​​​​ത്ര​​​​​​പാ​​​​​​ഠം. ആ ​​​​​​പാ​​​​​​ഠം ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ച്ച​​​​​​താ​​​​​​യി 9/11.

അ​​​​​​ഫ്ഗാ​​​​​​നി​​​​​​ൽ തു​​​​​​ട​​​​​​ക്കം

ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക ജി​​​​​​ഹാ​​​​​​ദി പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​യ അ​​​​​​ൽ ക്വയ്ദ ആ​​​​​​ണ് 9/11 ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ നീ​​​​​​ണ്ടു​​​​​നി​​​​​​ന്ന ആ​​​​​​സൂ​​​​​​ത്ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഫ​​​​​​ലം. അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ലെ സോ​​​​​​വ്യ​​​​​​റ്റ് അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ന് എ​​​​​​തി​​​​​​രേ പൊ​​​​​​രു​​​​​​താ​​​​​​ൻ രൂ​​​​​​പം​​​​​കൊ​​​​​​ണ്ട പ​​​​​​ല പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​യ മ​​​​​​ക്ത​​​​​​ബ് അ​​​​​​ൽ ഖി​​​​​​ദാ​​​​​​മ​​​​​​തി (എം​​​​​​എ​​​​​​കെ)​ ലാ​​​​​​ണ് തു​​​​​​ട​​​​​​ക്കം. സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ​​​​​​യി​​​​​​ലെ റി​​​​​​യ​​​​​​ൽ എ​​​​​​സ്റ്റേ​​​​​​റ്റ് വ്യ​​​​​​വ​​​​​​സാ​​​​​​യി ഉ​​​​​​സാ​​​​​​മ ബി​​​​​​ൻ ലാ​​​​​​ദ​​​​​​നും പ​​​​​​ല​​​​​​സ്തീ​​​​​​ൻ പ​​​​​​ണ്ഡി​​​​​​ത​​​​​​ൻ അ​​​​​​ബ്ദു​​​​​​ള്ള അ​​​​​​സ​​​​​​മും കൂ​​​​​​ടി രൂ​​​​​​പം കൊ​​​​​​ടു​​​​​​ത്ത​​​​​​താ​​​​​​ണ് എം​​​​​​എ​​​​​​കെ. അ​​​​​​ൽ കി​​​​​​ഫ എ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ട്ട ഇ​​​​​​ത് സോ​​​​​​വ്യ​​​​​​റ്റ് പ​​​​​​ട​​​​​​യ്ക്കെ​​​​​​തി​​​​​​രേ പോ​​​​​​രാ​​​​​​ളി​​​​​​ക​​​​​​ളെ ഒ​​​​​​രു​​​​​​ക്കി. പ​​​​​​ണം പി​​​​​​രി​​​​​​ച്ചു. ആ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ൾ സ​​​​​​മ്പാ​​​​​​ദി​​​​​​ച്ചു. 1988ൽ ​​​​​​ബി​​​​​​ൻ ലാ​​​​​​ദ​​​​​​ൻ ആ​​​​​​ഗോ​​​​​​ള ഇ​​​​​​സ്‌​​​​​ലാ​​​​​​മി​​​​​​ക കാ​​​​​​ലി​​​​​​ഫേ​​​​​​റ്റ് സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​നാ​​​​​​യി അ​​​​​​ൽ ക്വ​​​​​​യ്ദ എ​​​​​​ന്ന വേ​​​​​​റൊ​​​​​​രു സം​​​​​​ഘമു​​​​​​ണ്ടാ​​​​​​ക്കി.

1989ൽ ​​​​​​അ​​​​​​സം വ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. സോ​​​​​​വ്യ​​​​​​റ്റ് സേ​​​​​​ന അ​​​​​​ഫ്ഗാ​​​​​​നി​​​​​​ൽ​​​​​നി​​​​​​ന്നു മാ​​​​​​റി​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​ൽ കി​​​​​​ഫ​​​​​​യെ ബി​​​​​​ൻ ലാ​​​​​​ദ​​​​​​ൻ അ​​​​​​ൽ ക്വയ്ദ​​​​​​യി​​​​​​ൽ ല​​​​​​യി​​​​​​പ്പി​​​​​​ച്ചു. അ​​​​​​യ്മാ​​​​​​ൻ അ​​​​​​ൽ സ​​​​​​വാ​​​​​​ഹി​​​​​​രി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ ഇ​​​​​​തി​​​​​​നു സ​​​​​​ഹ​​​​​​ക​​​​​​രി​​​​​​ച്ചു. അ​​​​​​ൽ ക്വയ്ദ തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ള്ള വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ല അ​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ശ്ര​​​​​​ദ്ധ പി​​​​​​ടി​​​​​​ച്ചു​​​​​പ​​​​​​റ്റി. 1993ൽ ​​​​​​ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ലെ വേ​​​​​​ൾ​​​​​​ഡ് ട്രേ​​​​​​ഡ് സെ​​​​​ന്‍റ​​​​​​റി​​​​​​ൽ ബോം​​​​​​ബ് വ​​​​​​ച്ച് ഏ​​​​​​ഴു പേ​​​​​​രെ വ​​​​​​ധി​​​​​​ച്ചു. 1998ൽ ​​​​​​കെ​​​​​​നി​​​​​​യ​​​​​​യി​​​​​​ലും ടാ​​​​​​ൻ​​​​​​സാ​​​​​​നി​​​​​​യ​​​​​​യി​​​​​​ലും യു​​​​​​എ​​​​​​സ് എം​​​​​​ബ​​​​​​സി​​​​​​ക​​​​​​ളെ ആ​​​​​​ക്ര​​​​​​മി​​​​​​ച്ചു. 2000ൽ ​​​​​​യെ​​​​​​മ​​​​​​നി​​​​​​ലെ എ​​​​​​ഡ​​​​​​നി​​​​​​ൽ കോ​​​​​​ൾ എ​​​​​​ന്ന യു​​​​​​എ​​​​​​സ് പ​​​​​​ട​​​​​​ക്ക​​​​​​പ്പ​​​​​​ലി​​​​​​ൽ ബോം​​​​​​ബ് വ​​​​​​ച്ചു.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യെ ആ​​​​​​ക്ര​​​​​​മി​​​​​​ച്ചു

വി​​​​​​മാ​​​​​​നം ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്ത് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യെ ആ​​​​​​ക്ര​​​​​​മി​​​​​​ക്കാ​​​​​​ൻ ഇ​​​​​​രു​​​​​​പ​​​​​​തു പേ​​​​​​രെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത് പ​​​​​​രി​​​​​​ശീ​​​​​​ലി​​​​​​പ്പി​​​​​​ച്ചു. നാ​​​​​​ലു പേ​​​​​​ർ​​​​​​ക്ക് പൈ​​​​​​ല​​​​​​റ്റ് പ​​​​​​ണി​​​​​​യി​​​​​​ൽ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ന​​​​​​ൽ​​​​​​കി. നാ​​​​​​ലു ടീ​​​​​​മാ​​​​​​യി തി​​​​​​രി​​​​​​ച്ചാ​​​​​​യി​​​​​​രു​​​​​​ന്നു ആ​​​​​​ക്ര​​​​​​മ​​​​​​ണം. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ ബി​​​​​​സി​​​​​​ന​​​​​​സ്- ധ​​​​​​ന​​​​​​കാ​​​​​​ര്യ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ലെ വേ​​​​​​ൾ​​​​​​ഡ് ട്രേ​​​​​​ഡ് സെ​​​​​​ന്‍റ​​​​​റി​​​​​ന്‍റെ ഇ​​​​​​ര​​​​​​ട്ടഗോ​​​​​​പു​​​​​​ര​​​​​​ങ്ങ​​​​​​ൾ, സൈ​​​​​​നി​​​​​​ക ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ പെ​​​​​​ന്‍റ​​​​​​ഗ​​​​​​ൺ, ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണി​​​​​​ൽ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​ന്‍റെ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ വൈ​​​​​​റ്റ് ഹൗ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യ ക്യാ​​​​​​പി​​​​​​റ്റോ​​​​​​ൾ – ഇ​​​​​​വ​​​​​​യാ​​​​​​ണ് ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട​​​​​​ത്. വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണി​​​​​​ലെ ല​​​​​​ക്ഷ്യം മാ​​​​​​ത്രം സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല.

എ​​​​​​ങ്കി​​​​​​ലും ബി​​​​​​ൻ ലാ​​​​​​ദ​​​​​​നും അ​​​​​​ൽ ക്വയ്ദയും അ​​​​​​തി​​​​​​നു പി​​​​​​ന്നി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രും ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട​​​​​​തു സാ​​​​​​ധി​​​​​​ച്ചു. അ​​​​​​മേ​​​​​​രി​​​​​​ക്ക ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ആ​​​​​​ദ്യ​​​​​​ത്തെ സം​​​​​​ഭ​​​​​​വം. അ​​​​​​തും ഏ​​​​​​ക വ​​​​​​ൻ​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​യി അ​​​​​​മേ​​​​​​രി​​​​​​ക്ക വാ​​​​​​ഴ്ത്ത​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ട് ഒ​​​​​​രു ദ​​​​​​ശ​​​​​​കം ആ​​​​​​കു​​​​​​മ്പോ​​​​​​ൾ. അ​​​​​​ന്ന് നൂ​​​​​​റു ക​​​​​​ണ​​​​​​ക്കി​​​​​​നു പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​രും അ​​​​​​ഗ്‌​​​​​​നി-ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രും അ​​​​​​ട​​​​​​ക്കം 2977 പേ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. ചാ​​​​​​വേ​​​​​​റാ​​​​​​യ 19 ഭീ​​​​​​ക​​​​​​ര​​​​​​രും. മൊ​​​​​​ത്തം 90 രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്നു​​​​​​ള്ള​​​​​​വ​​​​​​ർ ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ൽ മ​​​​​​രി​​​​​​ച്ചു.
ഒ​​​​​​റ്റ​​​​​​യാ​​​​​​ന്മാ​​​​​​ർ തു​​​​​​ട​​​​​​രു​​​​​​ന്നു

ആ​​​​​​സൂ​​​​​​ത്ര​​​​​​ക​​​​​​നാ​​​​​​യ ബി​​​​​​ൻ ലാ​​​​​​ദ​​​​​​നെ ഒ​​​​​​ളി​​​​​​വി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ അ​​​​​​ബോ​​​​​​ട്ടാബാ​​​​​​ദി​​​​​​ൽ 2011 മേ​​​​​​യ് ര​​​​​​ണ്ടി​​​​​​നു യു​​​​​​എ​​​​​​സ് സ്പെ​​​​​​ഷ​​​​​​ൽ ഫോ​​​​​​ഴ്‌​​​​​​സ​​​​​​സ് വെ​​​​​​ടി​​​​​​വ​​​​​​ച്ചു കൊ​​​​​​ന്നു. ശ​​​​​​രീ​​​​​​രം ക​​​​​​ട​​​​​​ലി​​​​​​ലൊ​​​​​​ഴു​​​​​​ക്കി എ​​​​​​ന്നാ​​​​​​ണു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്. പി​​​​​​ന്നീ​​​​​​ട് അ​​​​​​ൽ ക്വയ്ദ ത​​​​​​ല​​​​​​വ​​​​​​നാ​​​​​​യ അ​​​​​​ൽ സ​​​​​​വാ​​​​​​ഹി​​​​​​രി​​​​​​യെ 2022ൽ ​​​​​​അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ലെ കാ​​​​​​ബൂ​​​​​​ളി​​​​​​ൽ യു​​​​​​എ​​​​​​സ് ദൂ​​​​​​ത​​​​​​ന്മാ​​​​​​ർ വ​​​​​​ധി​​​​​​ച്ചു.

അ​​​​​​ൽ ക്വയ്ദ ഇ​​​​​​ന്നു വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​ര്യ​​​​​​മാ​​​​​​യി വ​​​​​​രു​​​​​​ന്നി​​​​​​ല്ല. ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത നേ​​​​​​തൃ​​​​​​ത്വം ഇ​​​​​​ല്ലെ​​​​​​ന്നാ​​​​​​ണു വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ൽ. സൈ​​​​​​ഫ് അ​​​​​​ൽ ആ​​​​​​ദ​​​​​​ൽ എ​​​​​​ന്ന​​​​​​യാ​​​​​​ളാ​​​​​​ണു നേ​​​​​​താ​​​​​​വ്. ഇ​​​​​​റാ​​​​​​നി​​​​​​ലാ​​​​​​ണ് ആ​​​​​​സ്ഥാ​​​​​​നം. അ​​​​​​ൽ ഷ​​​​​​ബാ​​​​​​ബ് ഭീ​​​​​​ക​​​​​​രപ്ര​​​​​​സ്ഥാ​​​​​​നം വ​​​​​​ഴി സൊ​​​​​​മാ​​​​​​ലി​​​​​​യ​​​​​​യി​​​​​​ലും മാ​​​​​​ലി​​​​​​യി​​​​​​ലും ചി​​​​​​ല ആ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​​​​വ​​​​​​ർ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​ണ്.

അ​​​​​​ൽ ക്വയ്ദ ഇ​​​​​​ൻ ദ ​​​​​​അ​​​​​​റേ​​​​​​ബ്യ​​​​​​ൻ പെ​​​​​​നി​​​​​​ൻ​​​​​​സു​​​​​​ല എ​​​​​​ന്നൊ​​​​​​രു സം​​​​​​ഘം യെ​​​​​​മ​​​​​​നി​​​​​​ലും സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ​​​​​​യി​​​​​​ലും മ​​​​​​റ്റും പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. 28,000 പേ​​​​​​ർ ഈ ​​​​​​പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഉ​​​​​​ണ്ടെ​​​​​​ന്ന് യു​​​​​​എ​​​​​​സ് ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്നു. എ​​​​​​ങ്കി​​​​​​ലും സം​​​​​​ഘ​​​​​​ടി​​​​​​ത നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ല്ലെ​​​​​​ന്നു പ​​​​​​റ​​​​​​യാം. ഇ​​​​​​വ​​​​​​രി​​​​​​ൽ​​​നി​​​​​​ന്ന് ഒ​​​​​​റ്റ​​​​​​യാ​​​​​​ൻ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഇ​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ൾ ഇ​​​​​​പ്പോ​​​​​​ൾ പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

പ​​​​​​ക്ഷേ, അ​​​​​​ൽ ക്വയ്ദ​​​​​​യു​​​​​​ടെ ആ​​​​​​ശ​​​​​​യ​​​​​​സം​​​​​​ഹി​​​​​​ത ഇ​​​​​​ന്നും ശ​​​​​​ക്ത​​​​​​മാ​​​​​​ണ്. ഇ​​​​​​സ്‌ലാ​​​​​​മി​​​​​​ക കാ​​​​​​ലി​​​​​​ഫേ​​​​​​റ്റി​​​​​​നു കീ​​​​​​ഴി​​​​​​ൽ ലോ​​​​​​ക​​​​​​ത്തെ കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മം ഇ​​​​​​വ​​​​​​രും ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭീ​​​​​​ക​​​​​​ര​​​​​​രും തു​​​​​​ട​​​​​​രു​​​​​​ന്നു. 9/11 നു ​​​​​​ശേ​​​​​​ഷ​​​​​​മു​​​​​​ള്ള സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പാ​​​​​​ശ്ചാ​​​​​​ത്യ​​​​​​വി​​​​​​രു​​​​​​ദ്ധ, ഇ​​​​​​സ്‌ലാമി​​​​​​ക് ജി​​​​​​ഹാ​​​​​​ദി ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ക​​​​​​രു​​​​​​ത്തു പ​​​​​​ക​​​​​​രു​​​​​​ക​​​​​​യാ​​​​​​ണു ചെ​​​​​​യ്ത​​​​​​ത്.

തു​​​​​​ട​​​​​​ർ​​​​​​യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ൾ

അ​​​​​​ൽ ക്വയ്​​​​​​ദ​​​​​​യെ ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ അ​​​​​​മേ​​​​​​രി​​​​​​ക്ക അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ലേ​​​​​​ക്കു സേ​​​​​​ന​​​​​​യെ അ​​​​​​യ​​​​​​ച്ച​​​​​​ത് 2001 ഒ​​​​​​ക്‌​​​ടോ​​​​​​ബ​​​​​​റി​​​​​​ലാ​​​​​​ണ്. താ​​​​​​ലി​​​​​​ബാ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ബി​​​​​​ൻ ലാ​​​​​​ദ​​​​​​നെ പി​​​​​​ടി​​​​​​ച്ചു ന​​​ൽ​​​കാ​​​ത്ത​​​​​​തി​​​​​​നെത്തുട​​​​​​ർ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്. താ​​​​​​ലി​​​​​​ബാ​​​​​​നെ​​​​​​യും അ​​​​​​ൽ ക്വയ്ദയെ​​​​​​യും പു​​​​​​റ​​​​​​ത്താ​​​​​​ക്കി. യു​​​​​​എ​​​​​​സ് സേ​​​​​​ന ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ൾ പി​​​​​​ടി​​​​​​ച്ചു. പി​​​​​​ന്നീ​​​​​​ട് അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ൽ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ ഭ​​​​​​ര​​​​​​ണം കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നാ​​​​​​യി ശ്ര​​​​​​മം. ജ​​​​​​ന​​​​​​കീ​​​​​​യ സ​​​ർ​​​ക്കാ​​​രു​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യി. പ​​​​​​ക്ഷേ, വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​കൊ​​​​​​ണ്ടു താ​​​​​​ലി​​​​​​ബാ​​​​​​ൻ വീ​​​​​​ണ്ടും ശ​​​​​​ക്ത​​​​​​മാ​​​​​​യി. 2021ൽ ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സേ​​​​​​ന ത​​​​​​ല കു​​​​​​നി​​​​​​ച്ചു മ​​​​​​ട​​​​​​ങ്ങി. ആ​​​​​​ഴ്ച​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​കം താ​​​​​​ലി​​​​​​ബാ​​​​​​ൻ അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​ന്‍റെ ഭ​​​​​​ര​​​​​​ണം ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്തു.

ഇ​​​​​​തി​​​​​​നി​​​​​​ടെ, ഇ​​​​​​റാ​​​​​​ക്കി​​​​​​ൽ സ​​​​​​ദ്ദാം ഹു​​​​​​സൈ​​​​​​നെ​​​​​​യും ലി​​​​​​ബി​​​​​​യ​​​​​​യി​​​​​​ൽ മു​​​​​​അ​​​​​​മ​​​​​​ർ ഖ​​​​​​ദ്ദാ​​​​​​ഫി​​​​​​യെ​​​​​​യും സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യി​​​​​​ലൂ​​​​​​ടെ അ​​​​​​മേ​​​​​​രി​​​​​​ക്ക കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ര​​​​​​ണ്ടു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ലം ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ക​​​​​​ലാ​​​​​​പ​​​​​​ത്തി​​​​​​ലാ​​​​​​യി. 2014ൽ ​​​​​​ഇ​​​​​​റാ​​​​​​ക്കി​​​ലും സി​​​​​​റി​​​​​​യ​​​​​​യി​​​​​​ലും അ​​​​​​ബൂ​​​​​​ബ​​​​​​ക്ക​​​​​​ർ അ​​​​​​ൽ ബാ​​​​​​ഗ്ദാ​​​​​​ദി​​​​​​യു​​​​​​ടെ ഇ​​​​​​സ്‌​​​ലാ​​​​​​മി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ച്ച് ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക് കാ​​​​​​ലി​​​​​​ഫേ​​​​​​റ്റ് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ എ​​​​​​ടു​​​​​​ത്തു, അ​​​​​​വ​​​​​​രെ തു​​​​​​ര​​​​​​ത്താ​​​​​​ൻ. 2019ൽ ​​​​​​അ​​​​​​ൽ ബാ​​​​​​ഗ്ദാ​​​​​​ദി കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. സി​​​​​​റി​​​​​​യ​​​​​​യി​​​​​​ൽ ബാ​​​​​​ഷ​​​​​​ർ അ​​​​​​ൽ അ​​​​​​സ​​​​​​ദി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​നും അ​​​​​​മേ​​​​​​രി​​​​​​ക്ക ഇ​​​​​​ട​​​​​​പെ​​​​​​ട്ടു. ബാ​​​​​​ഷ​​​​​​ർ റ​​​​​​ഷ്യ​​​​​​യി​​​​​​ൽ അ​​​​​​ഭ​​​​​​യം തേ​​​​​​ടി. ഇ​​​​​​റാ​​​​​​ക്കി​​​​​​ലും സി​​​​​​റി​​​​​​യ​​​​​​യി​​​​​​ലും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​ള്ള ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ങ്ങ​​​​​​ളെ അ​​​​​​വ​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന വി​​​​​​മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​പ്പോ​​​​​​ഴും ശ​​​​​​ക്ത​​​​​​മാ​​​​​​ണ്. ഇ​​​​​​റാ​​​​​​നും റ​​​​​​ഷ്യ​​​​​​യു​​​​​​മൊ​​​​​​ക്കെ വി​​​​​​മ​​​​​​ത​​​​​​ർ​​​​​​ക്കു സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കു​​​​​​ന്നു. ഇ​​​​​​സ്‌​​​ലാ​​​​​​മി​​​​​​ക് സ്റ്റേ​​​​​​റ്റി​​​​​​ന്‍റെ ചെ​​​​​​റി​​​​​​യ സം​​​​​​ഘ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​പ്പോ​​​​​​ഴും ഈ ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഉ​​​​​​ണ്ട്.

അ​​​​​​ന്യ​​​​​​രെ പേ​​​​​​ടി​​​​​​ക്കു​​​​​​ന്ന ലോ​​​​​​കം

സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 11 ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു​​​ശേ​​​​​​ഷം പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​യി​​​​​​ലും വ​​​​​​ട​​​​​​ക്ക​​​​​​ൻ ആ​​​​​​ഫ്രി​​​​​​ക്ക​​​​​​യി​​​​​​ലും ഇ​​​സ്‌​​​ലാ​​​​​​മി​​​​​​ക ജി​​​​​​ഹാ​​​​​​ദി​​​​​​സം കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ​​​​​​ക്ത​​​​​​വും ആ​​​​​​ക്ര​​​​​​മ​​​​​​ണോ​​​​​​ത്സു​​​​​​ക​​​​​​വും ആ​​​​​​യി മാ​​​​​​റി. പ​​​​​​ശ്ചി​​​​​​മ​​​​​​യൂ​​​​​​റോ​​​​​​പ്പി​​​​​​ലും വ​​​​​​ട​​​​​​ക്കേ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലും കുടി​​​​​​യേ​​​​​​റി​​​​​​യ മു​​​​​​സ്‌​​​ലിം​​​​​​ക​​​​​​ൾ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ വേ​​​​​​റി​​​​​​ട്ട സ്വ​​​​​​ത്വ​​​​​​ബോ​​​​​​ധം വ​​​​​​ള​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ് 9/11 നു​​​ശേ​​​​​​ഷം ക​​​​​​ണ്ട​​​​​​ത്. ഭീ​​​​​​ക​​​​​​ര​​​​​​വാ​​​​​​ദ ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ വ്യാ​​​​​​പി​​​​​​ക്കു​​​​​​ന്നു. 9/11നു ​​​​​​ശേ​​​​​​ഷം കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ത്തി​​​​​​ലും വി​​​​​​മാ​​​​​​ന​​​​​​യാ​​​​​​ത്ര​​​​​​യി​​​​​​ലും മ​​​​​​റ്റും ഉ​​​​​​ണ്ടാ​​​​​​യ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ളും നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​രു​​​​​​ത്തി​​​​​​യ കാ​​​​​​ർ​​​​​​ക്ക​​​​​​ശ്യ​​​​​​ങ്ങ​​​​​​ളും സ്വ​​​​​​കാ​​​​​​ര്യ​​​​​​ത മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്നു​​​​​​ള്ള നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളും സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വം കൂ​​​​​​ട്ടി. ഒ​​​​​​പ്പം ജി​​​​​​ഹാ​​​​​​ദി​​​​​​ക​​​​​​ളു​​​​​​ടെ ഇ​​​​​​ര​​​​​​വാ​​​​​​ദ​​​​​​ത്തി​​​​​​നും വി​​​​​​ദ്വേ​​​​​​ഷ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നും വ​​​​​​ള​​​​​​ക്കൂ​​​​​​റു​​​​​​ള്ള മ​​​​​​ണ്ണ് ഒ​​​​​​രു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​തി​​​​​​ന്‍റെ മ​​​​​​റു​​​​​​വ​​​​​​ശ​​​​​​ത്തു തീ​​​​​​വ്ര​​​​​​യാ​​​​​​ഥാ​​​​​​സ്ഥി​​​​​​തി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ പാ​​​​​​ശ്ചാ​​​​​​ത്യ​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ ജ​​​​​​ന​​​​​​പി​​​​​​ന്തു​​​​​​ണ ആ​​​​​​ർ​​​​​​ജി​​​​​​ക്കു​​​​​​ന്ന​​​​​​തും കാ​​​​​​ണാം. അ​​​​​​ന്യ​​​​​​രെ ഭ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന (xenophobic) സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​യി ലോ​​​​​​കം മാ​​​​​​റു​​​​​​ന്ന​​​​​​താ​​​​​​ണ് ഇ​​​​​​തി​​​ന്‍റെ​​​​​​യൊ​​​​​​ക്കെ ഫ​​​​​​ലം.

അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കാ​​​​​​ത്തസം​​​​​​ഘ​​​​​​ട്ട​​​​​​ന​​​​​​ങ്ങ​​​​​​ൾ

ച​​​​​​രി​​​​​​ത്രം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചെ​​​​​​ന്നു ഫു​​​​​​ക്കു​​​​​​യാ​​​​​​മ പു​​​​​​സ്ത​​​​​​ക​​​​​​മെ​​​​​​ഴു​​​​​​തി സ്ഥാ​​​​​​പി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ഗു​​​​​​രു സാ​​​​​​മു​​​​​​വ​​​​​​ൽ ഹ​​​​​​ണ്ടിം​​​​​​ഗ്ട​​​​​​ൺ അ​​​​​​തി​​​​​​നെ ഖ​​​​​​ണ്ഡി​​​​​​ക്കു​​​​​​ന്ന മ​​​​​​റ്റൊ​​​​​​രു പു​​​​​​സ്ത​​​​​​കം എ​​​​​​ഴു​​​​​​തി. The Clash of Civilizations and the Remaking of the World Order. ശീ​​​​​​ത​​​​​​യു​​​​​​ദ്ധാ​​​​​​ന​​​​​​ന്ത​​​​​​ര ലോ​​​​​​ക​​​​​​ത്തു മ​​​​​​ത​​​​​​വും സം​​​​​​സ്കാ​​​​​​ര​​​​​​വും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യു​​​​​​ള്ള സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ വ​​​​​​ള​​​​​​രു​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം വാ​​​​​​ദി​​​​​​ച്ചു. പാ​​​​​​ശ്ചാ​​​​​​ത്യ ക്രൈ​​​​​​സ്ത​​​​​​വ നാ​​​​​​ഗ​​​​​​രി​​​​​​ക​​​​​​ത​​​​​​യും ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക നാ​​​​​​ഗ​​​​​​രി​​​​​​ക​​​​​​ത​​​​​​യും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള സം​​​​​​ഘ​​​​​​ട്ട​​​​​​ന​​​​​​ങ്ങ​​​​​​ൾ 9/11നു ​​​​​​ശേ​​​​​​ഷം ഇ​​​​​​ട​​​​​​മു​​​​​​റി​​​​​​യാ​​​​​​തെ ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തു ഹ​​​​​​ണ്ടിം​​​​​​ഗ്ട​​​​​​ണെ സാ​​​​​​ധൂ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു.

ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രേ അ​​​​​​മേ​​​​​​രി​​​​​​ക്ക ന​​​​​​ട​​​​​​ത്തു​​​​​​ന്ന യു​​​​​​ദ്ധ​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ലും ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട് കാ​​​​​​ണാ​​​​​​ൻ പ്ര​​​​​​യാ​​​​​​സ​​​​​​മി​​​​​​ല്ല. ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ലെ വി​​​​​​ഭാ​​​​​​ഗീ​​​​​​യ​​​​​​ത​​​​​​ക​​​​​​ളെ മ​​​​​​റി​​​ക​​​​​​ട​​​​​​ന്ന് ഇ​​​​​​റാ​​​​​​നെ പി​​​​​​ന്താ​​​​​​ങ്ങാ​​​​​​ൻ മു​​​​​​സ്‌​​​​​​ലിം​​​​​​ക​​​​​​ൾ ത​​​​​​യാ​​​​​​റാ​​​​​​കു​​​​​​ന്ന​​​​​​തും ഇ​​​​​​തേ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ലംകൊ​​​​​​ണ്ടാ​​​​​​ണ്. ജൂ​​​​​​തവി​​​​​​രു​​​​​​ദ്ധ​​​​​​ത​​​​​​യെ വെ​​​​​​റു​​​​​​ത്തി​​​​​​രു​​​​​​ന്ന പാ​​​​​​ശ്ചാ​​​​​​ത്യ കാം​​​​​​പ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ൾ ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ വി​​​​​​രു​​​​​​ദ്ധ​​​​​​ത​​​​​​യാ​​​​​​ണ് അ​​​​​​ര​​​​​​ങ്ങു വാ​​​​​​ഴു​​​​​​ന്ന​​​​​​ത്. യൂ​​​​​​റോ​​​​​​പ്പി​​​​​​ന്‍റേ​​​​​​തു ക്രൈ​​​​​​സ്ത​​​​​​വ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​മാ​​​​​​ണ് എ​​​​​​ന്ന ച​​​​​​രി​​​​​​ത്ര​​​​​​വ​​​​​​സ്തു​​​​​​ത എ​​​​​​ടു​​​​​​ത്തുപ​​​​​​റ​​​​​​ഞ്ഞ ബെ​​​​​​ന​​​​​​ഡി​​​​​​ക്‌ട് പ​​​​​​തി​​​​​​നാ​​​​​​റാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യെ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ച​​​​​​തും ഇ​​​​​​തി​​​​​​നോ​​​​​​ടു ചേ​​​​​​ർ​​​​​​ത്തു വാ​​​​​​യി​​​​​​ക്കാ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​ണ്.

Leave a Reply

Your email address will not be published. Required fields are marked *