കൊല്ലം: കൊല്ലം ഇഎസ്ഐ ആശുപത്രിയില്‍ രോഗിയായ ബന്ധുവിന് കൂട്ടിരിപ്പിനെത്തിയ 16 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിംഗ് ഓഫീസര്‍ പിടിയിലായി. തിരുവനന്തപുരം പൂന്തുറ സ്വദേശിയും യൂട്യൂബറുമായ മിക്ദാദിനെയാണ് (38) കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ ലിഫ്റ്റില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

എട്ടാം തീയതി പുലര്‍ച്ചെ പെണ്‍കുട്ടി കയറിയ ലിഫ്റ്റില്‍ വെച്ച് പ്രതി അതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെത്തിയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *