കരൾരോഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിനായി കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ കൈകോർക്കുന്നു.വിഷയം പള്ളിക്കമ്മിറ്റി ചർച്ച ചെയ്യുകയും സഹായത്തിനായി തുക പിരിവിടാനും തീരുമാനമായി.കഴിഞ്ഞ അഞ്ച് വർഷത്തോളമായി കരൾ രോഗം മൂലം ചികിത്സയിൽ കഴിയുന്ന വിജയൻ കാരന്തൂർ ഒട്ടേറെ ശ്രദ്ധേയമായ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ്.ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ രോഗാവസ്ഥയെക്കുറിച്ച് വിജയൻ കാരന്തൂർ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു,ഇദ്ദേഹത്തിന്റെ ചികിത്സ സഹായത്തിനായി നാട്ടുകാർ ചേർന്ന് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.ഇതാദ്യമായാണ് ഒരു പള്ളി കമ്മിറ്റി ഈ വിഷയത്തിൽ ഇടപെടാൻ ഒരുങ്ങുന്നത്,പണം സമാഹരിച്ച് നൽകാനാണ് ഇവരുടെ തീരുമാനം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
