റയിൽവേ സ്വകാര്യവത്കരണമെന്നത് സർക്കാർ അജണ്ടയിലില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണ്.ഇത്തരം നുണകൾ പ്രചരിപ്പിക്കരുതെന്ന് കൂപ്പുകൈകളോടെ പറയുകയാണെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു.റയിൽവേ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല.ട്രാക്ക്, ട്രെയിൻ, ലവൽ ക്രോസ് സുരക്ഷ കൂട്ടും.പഴയ ട്രാക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചതിന്‍റെ ഗുണം കാണുന്നുണ്ട്.ട്രാക്കുകളിലെ പ്രശ്നങ്ങൾ മനസിലാക്കാൻ പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുആളില്ലാ ലവൽ ക്രോസുകൾ രാജ്യത്ത് എവിടെയുമില്ല.12000 ഫ്ലൈ ഓവറുകളും, അണ്ടർ പാസും കഴിഞ്ഞ 10 വർഷത്തിനിടെ നിർമ്മിച്ചു.യു പി എ കാലത്തേതിന്‍റെ 3 ഇരട്ടിയാണിത്.3000 റയിൽവേ സ്റ്റേഷനുകൾ മോദിയുടെ കാലത്ത് ഡിജിറ്റൽ സ്റ്റേഷനുകളായി.കൂട്ടി ഇടി ഒഴിവാക്കാനുള്ള കവച് കൊണ്ടുവന്നു.2026 ജൂലൈയോടെ കവച് സംവിധാനം എല്ലായിടത്തും ലഭ്യമാകും.പുതിയ വേർഷനാണ് എല്ലായിടത്തും ലഭ്യമാക്കുന്നത് .സമ്പന്ന രാജ്യങ്ങൾ 20 വർഷം കൊണ്ട് നടപ്പാക്കിയ പദ്ധതി ഇന്ത്യ 5വർഷം കൊണ്ട് പൂർത്തിയാക്കുന്നു.യുപിഎ കാലത്ത് ശരാശരി 171 അപകടങ്ങൾ എന്നതായിരുന്നു വാർഷിക കണക്ക്.അത് 75% കുറക്കാനായി.ഓരോ അപകടത്തിന്‍റേയും മൂലകാരണം ഇഴകീറി പരിശോധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020