മലപ്പുറം : മലപ്പുറം വള്ളിക്കാപറ്റയിൽ 35ഗ്രാം എംഡിഎംഎ യും 550 ഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൂരിമണ്ണിൽ പുളിക്കാമത്ത് വീട്ടിൽ ജാഫർ (30) , കുറ്റീരി പുളിക്കാമത്ത് വീട്ടിൽ ജാഫറലി (30) എന്നിവരെയാണ് മലപ്പുറം എസ്.ഐ ജിഷിൽ വി.യുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ആന്റി നെർക്കോട്ടിക് ടീം പിടികൂടിയത്.

അറസ്റ്റിലായ രണ്ട് പേർക്കും കഞ്ചാവ്, അടിപിടി എന്നിവ ഉൾപെടെ നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കുമരുനിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി S.സുജിത് ഐപി എസ് ന്റെ നിർദ്ദേശപ്രകാരം ജില്ലാ ആന്റി നർകോട്ടിക് ടീം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.

തുടർന്ന് ഇന്ന് മലപ്പുറം എസ്.ഐ ജീഷിൽ. വി. എ.എസ് ഐ തുളസി പോലീസ് ഉദ്യോഗസ്ഥരായ, ദിനേഷ് ഐ കെ, കെ കെ ജസീർ , ആർ ഷഹേഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിള്ളേ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *