സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക ബമ്പര്‍ സമ്മാനമായി നല്കാൻ കേരള ലോട്ടറി വകുപ്പ്. തിരുവോണം ബമ്പറിന്റെ തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.25 കോടി രൂപയാണ് ഒന്നാം സമ്മാനം.500 രൂപയാണ് ടിക്കറ്റിന് വില.
നിലവില്‍ 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത്.300 രൂപ ആയിരുന്നു ടിക്കറ്റ് വില.കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില മൂന്നൂറ് രൂപയായിരുന്നു. സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന് ഭാഗ്യക്കുറി വകുപ്പ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.രാജ്യത്ത് തന്നെ ഒറ്റ ടിക്കറ്റില്‍ ഇത്രയും ഉയര്‍ന്ന തുക ഒന്നാം സമ്മാനമായി നല്‍കുന്നത് ഇതാദ്യമാണ്. ഓണത്തോടനുബന്ധിച്ച് ഇറക്കുന്ന തിരുവോണം ബമ്പറില്‍ മൊത്തം 126 കോടി രൂപ സമ്മാനമായി നല്‍കാനുള്ള നിര്‍ദേശത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ജൂലൈ 18നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുക. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് . അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മീഷനായി ലഭിക്കും.

നാലുലക്ഷം സമ്മാനങ്ങളാണ് നല്‍കുക. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സമ്മാനങ്ങളുടെ എണ്ണത്തില്‍ രണ്ടുമടങ്ങിന്റെ വര്‍ധനയുണ്ടാകും. സമ്മാനത്തുകയില്‍ 72 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *