തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്സിന് തീപ്പിടിച്ചു. തമിഴ്നാട്ടിലെ ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് കത്തിയത്.
പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളംവെച്ചതോടെ ബസ് നിർത്തുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന അഗ്നിശമന സംവിധാനം ഉപയോഗിച്ച് ജീവനക്കാരാണ് പിന്നീട് തീയണച്ചത്. യാത്രക്കാർക്ക് പരിക്കേൽക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.