ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനു നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കുന്ദമംഗലം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മണ്ഡലം പ്രസി: സുധീർ കുന്ദമംഗലം ,സംസ്ഥന സമിതി അംഗം ടി പി സുരേഷ് എന്നിവർ സംസാരിച്ചു.
കോർപ്പറേഷനിലെ കത്ത് വിവാദം കത്തിപ്പടരുന്നതിനിടെ യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷത്തെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ് പ്രയോഗം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. കണ്ണീർ വാതകത്തിനകത്ത് മാരകമായ രാസലായിനികൾ ഉപയോഗിച്ചുകൊണ്ടാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. സുരേന്ദ്രന് സമീപം ആണ് കണ്ണീർ വാതകം പൊട്ടി വീണത് ഇതോടെ പ്രവർത്തകർക്കും സുരേന്ദ്രനും അടക്കം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായി.
