കൊച്ചി: പ്രമുഖ സിനിമാ നടിമാര്‍ വിദേശത്ത് വരുന്നുണ്ടെന്നും അവരോടൊപ്പം യാത്ര ചെയ്യാനും കിടപ്പറ പങ്കിടാനും സൗകര്യം ഒരുക്കാമെന്നും വിശ്വസിപ്പിച്ച് വിദേശ മലയാളികളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. കടവന്ത്രയില്‍ ‘ലാ നയ്ല്‍’ സ്ഥാപന ഉടമയും കലൂര്‍ എളമക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയുമായ ശ്യാം മോഹനനെ (38) ആണ് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്. നടിമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

സോഷ്യല്‍ മീഡിയയില്‍ എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന് തുടക്കം. ഈ പരസ്യം കാണുന്നവര്‍ പ്രതിയുടെ ഫോണ്‍ നമ്പറില്‍ വിളിക്കുകയും പിന്നീട് കച്ചവടം ഉറപ്പിക്കുകയുമാണ് രീതി.

നടിമാരുടെ വിദേശ പ്രോഗ്രാമുകളുടെ ലിസ്റ്റ് എടുക്കുകയും ആ ദിവസങ്ങളില്‍ വിദേശ മലയാളികള്‍ക്ക് നടിയോടൊപ്പം ചെലവഴിക്കാന്‍ അവസരം ഒരുക്കാമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. നിരവധി നടിമാരുടെ പേരുകളില്‍ പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *