സൈബര്‍ ലോകത്ത് വൈറലായി സ്വര്‍ണ പൂശിയ ഐസ്‌ക്രീം.ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് 24 കാരറ്റ് സ്വര്‍ണം പൂശിയ സ്വര്‍ണ ഐസ്‌ക്രീം വില്‍പ്പനയ്ക്കുള്ളത്. അഭിനവ് ജെസ്‌വാനി എന്ന ഫുഡ് ബ്‌ളോഗറാണ് വീഡിയോ പകര്‍ത്തിയത്. അഭിനവിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സ്വര്‍ണം പൂശിയ ഐസ്‌ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നും വീഡിയോയില്‍ കാണാം. ചോക്ക്‌ലേറ്റില്‍ ഉണ്ടാക്കിയ കോണില്‍ ഐസ്‌ക്രീം നിറച്ചശേഷം മുകളില്‍ 24 കാരറ്റിന്റെ സ്വര്‍ണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടി വയ്ക്കും. അഞ്ഞൂറ് രൂപയാണ് ഐസ്‌ക്രീമിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *