ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പ്രണവിൻ്റെ കരിയറിലെ വഴിത്തിരിവായി മാറിയിരുന്നു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രണവ് മോഹൻലാൽ.

മോഹൻലാൽ നായകനായി ഒരുങ്ങുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദ് ആണ്. ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണ്. ആദ്യമായിട്ടാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ട് സൂപ്പർതാരങ്ങളുടെ മക്കൾ ഒരുമിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ടാവും. ഈ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രീകരണം ഉടൻ തന്നെ തുടങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്.

അതേസമയം നസ്രിയ നസീം ആയിരിക്കും ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ ഉടൻതന്നെ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *