കൊച്ചി: സ്വര്‍ണത്തിന് ഇന്ന് വില കുതിച്ചുയര്‍ന്നു. സര്‍വകാല റെക്കോഡ് വിലയാണ് ഇന്ന് അന്താരാഷ്ട്ര വിപണിയിലും കേരളത്തിലും രേഖപ്പെടുത്തിയത്. ഗ്രാമിന് 55 രൂപ കൂടി 8,120 രൂപയും പവന് 440 രൂപ വര്‍ധിച്ച് 64,960 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ ട്രായ് ഔണ്‍സിന് 2944 ഡോളറായി ഉയര്‍ന്നു.
ഇതിനുമുമ്പ് 64,600 രൂപയായിരുന്നു കേരളത്തില്‍ പവന് റെക്കോഡ് വില. ഫെബ്രുവരി 25നാണ് ഈ തുകയിലെത്തിയത്.
ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ചിരുന്നു. ഗ്രാമിന് 8,065രൂപയും പവന് 64,520 രൂപയുമായിരുന്നു വില. മാര്‍ച്ച് അഞ്ചിന് 64,520 രൂപയായിരുന്നു സ്വര്‍ണവില.