കേന്ദ്ര സര്‍ക്കാരുമായുള്ള ഭാഷാ തര്‍ക്കം രൂക്ഷമായതിനിടെ ‘റുപ്പീ’ ചിഹ്നം തമിഴിലാക്കി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാന ബജറ്റിലാണ് ഡിഎംകെ സര്‍ക്കാര്‍ പുതിയ ചിഹ്നം ഉപയോഗിക്കുന്നത്. ഹിന്ദി അക്ഷരമായ ‘ര’ യ്ക്ക് പകരം തമിഴ് അക്ഷരമായ ‘രൂ’ ആണ് പുതിയ ചിഹ്നത്തിലുള്ളത്.
മാര്‍ച്ച് 14 ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന്റെ ടീസര്‍ എക്സില്‍ സ്റ്റാലിന്‍ പങ്കിട്ടുണ്ട്. ”സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ തമിഴ്നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാന്‍…’ എന്നാണ് വിഡിയോയില്‍ അദ്ദേഹം പറയുന്നത്.അതേസമയം ഡിഎംകെയുടെ നീക്കത്തിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. തമിഴ് ഭാഷ ഉപയോഗിച്ച് ഡിഎംകെ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപി വിമര്‍ശിച്ചത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ ഫോര്‍മുല വഴി ഹിന്ദി ‘അടിച്ചേല്‍പ്പിക്കുന്ന’ വിഷയത്തില്‍ കേന്ദ്രവുമായി ഡിഎംകെ നടത്തുന്ന പോരാട്ടത്തിനിടയിലാണ് കറന്‍സി ചിഹ്നം മാറ്റാനുള്ള നിര്‍ണായക തീരുമാനത്തിലേക്ക് ഡിഎംകെ സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നുംതന്നെ പുറത്ത് വന്നിട്ടില്ല.