കൊച്ചി: ജനാധിപത്യ സംരക്ഷണ സമിതിയുടെ യുവജനവിഭാഗമായ ജനാധിപത്യ യുവജന സമിതി(ജെ.വൈ.എസ്)യുടെ അംഗത്വവിതരണ ക്യാംപയിന് തുടക്കമായി. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന് ബാബു ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്മാനിയയ്ക്ക് അംഗത്വം നല്‍കിക്കൊണ്ട് ക്യാംപയിന് ഉദ്ഘാടനം ചെയ്തു. കടുത്ത തൊഴില്‍ അസമത്വവും കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസവും കേരളത്തിലെ യുവജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് നിവിലുള്ളതെന്ന് അഡ്വ.എ. എന്‍ രാജന് ബാബു പറഞ്ഞു.വിദ്യാഭ്യാസരംഗത്ത് ഓട്ടോണമസ് കോളജുകള്‍ കൃത്യമായി സിലബസുകള്‍ പരിഷ്ക്കരിക്കുകയും ആധുനിക തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ മുന്നേറ്റം നടത്തുമ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ കോളജുകളുടെ സ്ഥിതി അതി ദയനീയമാണെന്നും അഡ്വ. എന്‍. എന്‍ രാജന് ബാബു പറഞ്ഞു. കേരളത്തിലെ യുവജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ജെ.വൈ.എസ് സംസ്ഥാന കണ്‍വീനര്‍ ഡോ. വി. അഭിലാഷ് നാഥ് പറഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോഴും പിന്‍വാതില്‍ നിയമനങ്ങള്‍ ശക്തമാണ്. സര്‍ക്കാരിന്റെ ദ്രോഹപരമായ നയങ്ങള്‍ക്കെതിരെ വരും നാളുകളില്‍ ജെ.വൈ.എസ് ശക്തമായ സമരവുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ജെ.എസ്.എസ് എറണാകുളം ജില്ലാ സെക്രട്ടറി വി.കെ സുനില്‍കുമാര്‍, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്മാനിയ, ട്രഷറര്‍ അര്‍ഷാദ് ഓമശ്ശേരി,ബിന്ദു കൈമള്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020