തൃശൂർ: ചേലക്കര പൊലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയാണ് കൈയോടെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി 11:00 മണിയോടുകൂടി വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചേലക്കര പൊലീസ് സ്റ്റേഷനിലെത്തി മൂന്നു ഉദ്യോഗസ്ഥരെയും പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ, ഒരു ഗ്രേഡ് എസ്ഐയും രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരും മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുടെ ഭാഗമായി കുന്നംകുളം എ സി പി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ടും കൈമാറി.
