ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ(66) അന്തരിച്ചു. 1983ല്‍ ലോക കിരീടം ഉയര്‍ത്തിയ കപില്‍ദേവിന്റെ സംഘത്തില്‍ അംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

1979ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. 1606 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് വട്ടം മൂന്നക്കം കടന്നപ്പോള്‍ 9 അര്‍ധ ശതകങ്ങളും നേടി. 33 ആണ് ബാറ്റിങ് ശരാശരി.

1970കളിലും എണ്‍പതുകളിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞ പഞ്ചാബി താരം 37 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ചു.

മധ്യനിരയില്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്തിരുന്ന യശ്പാല്‍ ശര്‍മയുടെ മികവിലായിരുന്നു 1983 ലോകകപ്പിലെ സെമിയില്‍ ഇന്ത്യ ജയിച്ചു കയറിയത്.

1983 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രഫോര്‍ഡില്‍ 115 പന്തില്‍ നിന്ന് 61 റണ്‍സ് നേടി യശ്പാല്‍ ശര്‍മയുടെ ഇന്നിങ്‌സ് ആണ് 214 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാന്‍ ഇന്ത്യയെ തുണച്ചത്. അദ്ദേഹമായിരുന്നു ​ഇന്ത്യയുടെ ടോപ് സ്‌കോറര്

Leave a Reply

Your email address will not be published. Required fields are marked *