കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിങ്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ റാഗ് ചെയ്‌തെന്നാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആറു മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കി. ഇവര്‍ക്ക് ആറു മാസത്തേക്ക് അക്കാദമിക് പരീക്ഷകള്‍ എഴുതാനാവില്ല. ഹോസ്റ്റലില്‍ നിന്നും ഇവരെ ആറു മാസത്തേക്ക് വിലക്കി.

കഴിഞ്ഞ ദിവസം രാത്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ഹോസ്റ്റലിലാണ് സംഭവം. റെക്കോര്‍ഡ് എഴുതി തരണമെന്ന് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണ് പരാതി. പരാതി കിട്ടിയ കോളേജ് അധികൃതര്‍ ഒരു പ്രൊഫസറുടെ നേതൃത്ത്വത്തില്‍ മൂന്നംഗ കമ്മീഷനെ അന്വേഷണം നടത്താന്‍ നിയോഗിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രിന്‍സിപ്പള്‍ അധ്യക്ഷനായ സമിതി ശിക്ഷാനടപടി പ്രഖ്യാപിച്ചത്. അഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പൊലീസിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *