കുന്ദമംഗലം: വിദ്യാഭ്യാസ കലണ്ടര്‍ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക, തുടര്‍ച്ചയായ ആറ് പ്രവൃത്തി ദിനങ്ങള്‍ ഒഴിവാക്കുക, വിദ്യാര്‍ത്ഥികളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ടി എ യുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് അധ്യാപക ധര്‍ണ്ണ സംഘടിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി എം ഷീജ ഉദ്ഘാടനം ചെയ്തു. കെ വി ജ്യോതിഷ് അധ്യക്ഷത വഹിച്ചു, പി ഷാജി, ടി എസ് സുദേവന്‍, രഞ്ജിത്ത് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *