കുറ്റിക്കാട്ടൂർ മുസ്ലിം യതിംഖാന യിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ, വിട പറഞ്ഞ യതീംഖാനാ സ്ഥാപക ജനറൽ സെക്രട്ടറി ഇ.എം.കോയഹാജിയുടെ അനുസ്മരണവും ദുആ മജ്ലിസും നടത്തി.
മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് പേങ്കാട്ടിൽ അഹമ്മദ് ഹാജി അദ്ധ്യക്ഷം വഹിച്ചു.യതീംഖാനാ മുൻ പ്രസിഡൻ്റും യു.ഡി.എഫ് കുന്ദമംഗല നിയോജക മണ്ഢലം കൺവീനറുമായ എ ടി ബഷീർഹാജി ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന മുസ്ലീം ലീഗ് പ്രവർത്തകസമിതി അംഗവും, വെൽഫയർ കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ഖാലിദ് കിളിമുണ്ട, വെൽഫയർ കമ്മിറ്റി പ്രസിഡൻ്റ് ദീവാർ ഹുസൈൻഹാജി,എം.ടി.മാമുക്കോയ,ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ പി വി മുഹമ്മദ്ഹാജി,കെ.മരക്കാർഹാജി,വെൽഫയർ കമ്മിറ്റി വൈസ് പ്രസിഡൻ്റ് എൻ.ആദം യൂസുഫ്,സിക്രട്ടറി ടി എം സി അബൂബക്കർ,ജമാഅത്ത് കമ്മിറ്റി ജനറൽ സിക്രട്ടറി എ പി സലീംഹാജി ,പെരിങ്ങളം മഹല്ല് ജമാഅത്ത് പ്രസിഡൻ്റ് ഇ.ഹംസഹാജി, സിക്രട്ടറി സക്കീർ ഹാജി., എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി പി സുബൈർ മാസ്റ്റർ, പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കെ ഷറഫുദ്ധീൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട്, മെമ്പർ എം പി സലിം,മാക്കിനിയാട്ട് മരക്കാർഹാജി,ടി.കെ.അബൂബക്കർഹാജി,പൊതാത്ത് സലീം ഹാജി,വെൽഫയർ കമ്മിറ്റി സെക്രട്ടറി പാർക്ക് സമീർഹാജി, പണിക്കർതൊടി അബൂബക്കർഹാജി, ഡോ: ടി.കെ. മുഹമ്മദ്കോയ, കലങ്ങോട്ട് ബാവ, എ എം സൈതലവി എന്നിവർ പ്രസംഗിച്ചു,പ്രൻസിപ്പൾ ഉനൈസ് ഹുദവി,സയ്യിദ് മശ്‌ഹൂർ തങ്ങൾ എന്നിവർ പ്രാർത്ഥനക്ക് നേതൃത്തം നൽകി, എൻ . കെ.യൂസുഫ്ഹാജി സ്വാഗതവും ഇ മുജീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
