നിലമ്പൂര്‍: കേരള ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ആര്യാടന് ഷൗക്കത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം ആധ്യക്ഷം വഹിച്ചു. കെ.എഫ്.എ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീം, പ്രഫ. അഷ്റഫ്, മലപ്പുറം ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജലീല്‍ മയൂര, സെക്രട്ടറി ഡോ. സുധീര്‍കുമാര്‍, സെക്രട്ടറി തുടങ്ങിയവര്‍ പ്രസംഗിച്ചു.
20വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ 14 ജില്ലാ ടീമുകള്‍ പങ്കെടുക്കും. ആദ്യദിന മത്സരത്തില്‍ കണ്ണൂര്‍ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് കോട്ടയത്തെ പരാജയപ്പെടുത്തി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മലപ്പുറം പത്തനംതിട്ടയെ പരാജയപ്പെടുത്തി.
