ഹെൽത്ത് ടുറിസം മേഖലയിലെ അന്തസാധ്യതകൾ ജി ട്വന്റി ഉച്ച കോടിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കണമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കോഴിക്കോട് ജില്ലാ സമ്മേളനം.കോഴിക്കോട് മറീന റെസിഡൻസി ഹോട്ടലിൽ വെച്ച് ചേർന്ന യോഗത്തിൽ ഭാരതത്തിന്റെ തനത് ചികിത്സാരീതിയായ ആയുർവേദത്തിന്റെ എല്ലാ സാധ്യതകളും ലോകത്തിന് മുന്നിൽ എത്തിക്കാൻ സർക്കാരിന് കഴിയും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.മെഡി സെപ് പദ്ധതിയിൽ ആയുർവേദത്തെ ചേർക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സമ്മേളനം എ എച്ച് എം എ സ്റ്റേറ്റ് ട്രഷറർ ഡോ.മുഹമ്മദ് ഏലിയാസ് ബാപ്പു ഉദ്ഘാടനം ചെയ്തു.എ എച്ച് എം എ ജില്ലാ പ്രസിഡന്റ് ഡോ.പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.എ എച്ച് എം എ ജില്ലാ സെക്രട്ടറി ഡോ സഹീർ അലി സ്വാഗതം പറഞ്ഞു.എ എച്ച് എം എ സ്റ്റേറ്റ് സെക്രട്ടറി ഡോ സനൽ കുമാർ കുറിഞ്ഞിക്കാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ മഹിപാൽ ഡോ സനിൽ കുമാർ,ഡോ കേശവൻ എന്നിവർ ആശംസ പ്രസംഗം നടത്തി.death a clinical approach എന്ന വിഷയത്തെ ആസ്പദമാക്കി ഡോ അസൈനർ (സീനിയർ മെഡിക്കൽ ഓഫീസർ )ക്ലാസ് എടുത്തു.ഡോ ശാന്തി ഗംഗ നന്ദി പറഞ്ഞു.ഡോ പി കെ വേണുഗോപാൽ (പ്രസിഡന്റ് ) ഡോ സഹീർ അലി(സെക്രട്ടറി)ഡോ ശാന്തി ഗംഗ (ട്രഷറർ )എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *