നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക്
എത്തിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അനധികൃതമായി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ല. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണവര്‍. വലിയ സ്വപ്നങ്ങള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ച് ഇങ്ങോട്ട് കൊണ്ടുവരപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. അതിനാല്‍, മനുഷ്യക്കടത്തിന്റെ മുഴുവന്‍ സംവിധാനത്തെയും നമ്മള്‍ ഇല്ലാതാക്കണം. അതിനായി പ്രസിഡന്റ് ട്രംപ് ഇന്ത്യയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുഎസില്‍നിന്ന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാര്‍ അമൃത്‌സറില്‍ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പുതിയ പ്രസ്താവന. അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന രണ്ടാമത്തെ വിമാനം ഫെബ്രുവരി 15-ന് ഇന്ത്യയിലെത്തുമെന്നാണ് വിവരം. നിയമപരമായ രേഖകളില്ലാതെ 18,000 ഇന്ത്യക്കാര്‍ യുഎസില്‍ താമസിക്കുന്നുണ്ടെന്നാണ് ഒദ്യോഗിക കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *