സമൂഹ മാധ്യമങ്ങളിൽ ആളുകൾ പറയുന്നത് തന്നെയും ലുലു ഗ്രൂപ്പിനെയും ബാധിക്കില്ലെന്ന് സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ആരോപണങ്ങൾക്കെതിരെ ധൈര്യപൂർവം മുന്നോട്ട് പോകുമെന്നും യൂസഫലി പറഞ്ഞു.

പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കെ ഏൽക്കേണ്ടി വരുമെന്ന് സ്വപ്നക്കുള്ള മറുപടിയായി യൂസഫലി പറഞ്ഞു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു സ്വപ്‌ന സുരേഷ് എം എ യൂസഫലിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.

സമന്‍സ് നല്‍കിയെന്നതെല്ലാം വ്യാജവാര്‍ത്തയാണ്. അത് ആ വാര്‍ത്ത നല്‍കിയ ആളുകളോട് ചോദിക്കണം. കുടുംബത്തിനെ അടക്കം വലിച്ചിഴച്ച് അപമാനിക്കുന്നുണ്ട്. നിയമപരമായി നേരിടേണ്ടതുണ്ടെങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *