ഇന്ദ്രജിത്തും പൂർണിമയും എന്ന കോമഡി വെബ് സീരീസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞിൻ്റെ നൂലുകെട്ടുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ഫാമിലിയിൽ ഉണ്ടായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്.

ആർ ഇന്ദ്രജിത്ത് ആണ് ഇതിൻ്റെ ഡയറക്ടർ. ചിത്രം നിർമ്മിച്ചിരിക്കുന്നത് 1947 പ്രൊഡക്ഷൻസ് ആണ്. ക്യാമറമാൻ അബിൻ അജയ് ആണ്. കഥ എഴുതിയിരിക്കുന്നത് ഹരിയാണ് സംഭാഷണം അഭിജിത്തും എഡിറ്റിംഗ് കണ്ണനും ടൈറ്റിൽ നൽകിയത് ദിനരാജ് ഡി നായരുമാണ്.

കുഞ്ഞിൻ്റെ നൂലുകെട്ടിന് പേരിടൽ ചടങ്ങ് എന്നൊരു കാര്യമുണ്ട്. അതിനായി അച്ഛൻ്റെ വീട്ടുകാർ ഒരു പേര് കണ്ടുപിടിക്കുകയും അത് ഇട്ടാൽ മതിയെന്ന് തീരുമാനിച്ചു. എന്നാൽ അമ്മയുടെ വീട്ടുകാർ മറ്റൊരു പേര് കണ്ടുപിടിച്ച് അതുമതി എന്നും തീരുമാനിച്ചു. ചടങ്ങിൻ്റെ അന്ന് കുഞ്ഞിനെ അച്ഛൻ മടിയിൽ വെച്ച് ചെവിയിൽ പേര് വിളിച്ചപ്പോൾ അത് ഇഷ്ടപ്പെടാത്ത അമ്മ കുഞ്ഞിന് മറ്റൊരു പേര് വിളിച്ചു.അങ്ങനെ ആ ചടങ്ങിനിടെ ഉണ്ടായ പ്രശ്നങ്ങൾ ആണ് ഈ വെബ് സീരീസിലൂടെ കാണിക്കുന്നത്.

ഈ സീരിസിൽ അമ്മ മകനോട് പറയുകയാണ് മരുമകളുടെ വീട്ടുകാർ കുഞ്ഞിന് വല്ല നായരോ അങ്ങനെയുള്ള പേരൊക്കെ ഇടും അതുകൊണ്ടുതന്നെ അതൊന്നും വേണ്ട കുഞ്ഞിന് സദാശിവൻ പിള്ള എന്ന പേരിട്ടാൽ മതിയെന്ന്. അങ്ങനെ എല്ലാം തീരുമാനിച്ചു ചടങ്ങ് നടന്നു തുടങ്ങിയപ്പോൾ കുഞ്ഞിന് അച്ഛൻ പേരിട്ടത് സദാശിവൻ പിള്ള എന്നാണ്. അപ്പോൾ തന്നെ മകൻ്റെ ഭാര്യയുടെ അമ്മ ആ പേര് ഒന്നും ഞങ്ങളെ കുഞ്ഞിനിടാൻ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് പ്രശ്നമുണ്ടാക്കി.

കുഞ്ഞിൻ്റെ അമ്മ പ്രഭാകരൻ പിള്ള എന്ന് പേരിട്ടാൽ മതിയെന്ന് പറഞ്ഞു. തുടർന്ന് രണ്ട് വീട്ടുകാരും തമ്മിൽ അവിടെ അടിയുണ്ടായി. രണ്ടു വീട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും പലതും പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് ഈ സീരീസിൻ്റെ കഥ. ഈ വെബ് സീരീസിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും നല്ല സപ്പോർട്ട് ആണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *